Advertisment

ദല്ലാള്‍ രാഷ്ട്രീയത്തിന്റെ ഇടനിലക്കാരനായ സി കൃഷ്ണകുമാറിനെ മത്സരിപ്പിച്ചതാണ് ബിജെപി പരാജയപ്പെടാന്‍ കാരണം. ബലിദാനികളെ വഞ്ചിച്ചത് സുരേന്ദ്രനും കൃഷ്ണകുമാറും. 84 വയസുള്ള തന്റെ അച്ഛനെ പോലും ആക്ഷേപിച്ച സുരേന്ദ്രനും സംഘവും രാജിവച്ച് പോവുകയാണ് വേണ്ടതെന്ന് സന്ദീപ് വാര്യര്‍

മതേതരത്വത്തിനു വേണ്ടി ചെയ്ത വോട്ടാണ്. ബലിദാനികളെ വഞ്ചിച്ചത് സുരേന്ദ്രനും കൃഷ്ണകുമാറുമാണ്.

New Update
sandeep warrier-2

പാലക്കാട്:  ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സ്ഥാനം രാജിവക്കണമെന്ന് സന്ദീപ് വാര്യര്‍. ദല്ലാള്‍ രാഷ്ട്രീയത്തിന്റെ ഇടനിലക്കാരനായ സി കൃഷ്ണകുമാറിനെ മത്സരിപ്പിച്ചതാണ് ബിജെപി പരാജയപ്പെടാന്‍ കാരണം. 

Advertisment

ഹിന്ദുമേഖലകളിലടക്കം കോണ്‍ഗ്രസിനാണ് ലീഡ് വന്നത്. മതേതരത്വത്തിനു വേണ്ടി ചെയ്ത വോട്ടാണ്. ബലിദാനികളെ വഞ്ചിച്ചത് സുരേന്ദ്രനും കൃഷ്ണകുമാറുമാണ്.

84 വയസുള്ള എന്റെ അച്ഛനെ പോലും ആക്ഷേപിച്ച സുരേന്ദ്രനും സംഘവും രാജിവച്ച് പോവുകയാണ് വേണ്ടതെന്നും സന്ദീപ് പ്രതികരിച്ചു.

 

Advertisment