/sathyam/media/media_files/2025/01/27/N2AfSx7FmnQVFqLPdtmS.jpg)
തിരുവനന്തപുരം: ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണനെതിരെ കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. പാതി വില തട്ടിപ്പില്‍ രാധാകൃഷ്ണന് നിര്‍ണായക പങ്കുണ്ട്. രാധാകൃഷ്ണനെതിരെ എന്തുകൊണ്ട് പോലീസ് കേസ് എടുക്കുന്നില്ല. രാധാകൃഷ്ണനെ അറസ്റ്റ് ചെയ്യാത്തത് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപ്പെട്ടത് കൊണ്ട്.
എ എന്‍ രാധാകൃഷ്ണനെതിരെ കേസെടുക്കേണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒന്നുമറിയാത്ത യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് എതിരെ പോലീസ് കേസ് എടുക്കുക ആണ്. വി മുരളീധരന്‍ നേതൃത്വം നല്‍കുന്ന പാലക്കാട്ടെ സഹകരണ ബാങ്കിലും ക്രമക്കേട് ഉണ്ടെന്നും സന്ദീപ് വാര്യര്‍ വ്യക്തമാക്കി.
ആയിരക്കണക്കിന് പാവപ്പെട്ട വീട്ടമ്മമാരില്‍ നിന്നും കോടിക്കണക്കിന് രൂപ മണി ചെയിന്‍ മോഡല്‍ സ്‌കൂട്ടര്‍ വിതരണ സ്‌കീം നടത്തി തട്ടിയെടുത്ത സൈന്‍ സംഘടനയ്‌ക്കെതിരെ എന്തുകൊണ്ടാണ് കേരള പോലീസ് കേസെടുക്കാത്തതെന്നും സന്ദീപ് വാര്യര്‍ ചോദിച്ചു.
എ എന്‍ രാധാകൃഷ്ണന്‍ എന്ന ബിജെപി നേതാവിനെ എന്തുകൊണ്ടാണ് പിണറായി വിജയന്റെ പൊലീസ് സംരക്ഷിക്കുന്നത്. സിപിഐഎം ബിജെപി ബാന്ധവത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായി കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പ് കേസ് മാറുകയാണ്. സിപിഐഎമ്മുകാര്‍ക്ക് നാണമില്ലേയെന്നും സന്ദീപ് വാര്യര്‍ ചോദിച്ചു.