റിമാൻഡിലുള്ള മുൻ ദേവസ്വം ബോർഡ് അംഗം ശ​ങ്ക​ര​ദാ​സി​ന്‍റെ ആരോഗ്യസ്ഥിതി വിലയിരുത്താൻ മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ ഹൈക്കോടതി ഉത്തരവ്. ജയിലിൽ പാർപ്പിച്ച് ചികിത്സ തുടരാനാകുമോയെന്നും പരിശോധിക്കാൻ നിർദേശം

New Update
SANKARADAS-KP-2

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യ മു​ൻ ദേ​വ​സ്വം ബോ​ര്‍​ഡ് അം​ഗം കെ.​പി. ശ​ങ്ക​ര​ദാ​സി​നെ​തി​രെ ഹൈ​ക്കോ​ട​തി. ശ​ങ്ക​ര​ദാ​സി​ന്‍റെ അ​സു​ഖ​ത്തെ സം​ബ​ന്ധി​ച്ച് മെ​ഡി​ക്ക​ൽ ബോ​ർ​ഡ് രൂ​പീ​ക​രി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ചു.

Advertisment

ശ​ങ്ക​ര​ദാ​സി​നെ ജ​യി​ലി​ൽ പാ​ർ​പ്പി​ച്ച് ചി​കി​ത്സ തു​ട​രാ​ൻ ആ​കു​മോ എ​ന്നും പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും റി​പ്പോ​ർ​ട്ട് മു​ദ്ര​വ​ച്ച ക​വ​റി​ൽ സ​മ​ർ​പ്പി​ക്കാ​നു​മാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ദ്ദേ​ശം. നി​ല​വി​ല്‍ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ് ശ​ങ്ക​ര​ദാ​സ്.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് ശ​ങ്ക​ര​ദാ​സ് അ​റ​സ്റ്റി​ലാ​യ​ത്. ശ​ങ്ക​ര​ദാ​സ് ചി​കി​ത്സ​യി​ലി​രു​ന്ന തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​യാ​ണ് എ​സ്ഐ​ടി അ​ദ്ദേ​ഹ​ത്തെ അ​റ​സ്റ്റ് ചെ​യ്ത​ത്.

എ​സ്പി ശ​ശി​ധ​ര​ൻ ആ​ശു​പ​ത്രി​യി​ൽ നേ​രി​ട്ടെ​ത്തി​യാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ശ​ബ​രി​മ​ല ദ്വാ​ര​പാ​ല​ക ശി​ൽ​പ കേ​സി​ലും ക​ട്ടി​ള​പാ​ളി കേ​സി​ലും 11-ാം പ്ര​തി​യാ​ണ് ശ​ങ്ക​ര​ദാ​സ്.

Advertisment