/sathyam/media/media_files/2025/01/19/img-20250119-wa0062.jpg)
പെരുമ്പാവൂര്‍: പഞ്ചാരിയിലും പാണ്ടിയിലും തായമ്പകയിലും ഒരുപോലെ പ്രതിഭ തെളിയിച്ച മധ്യകേരളത്തിലെ കൊട്ടിന്റെ പ്രമാണി ചേരാനല്ലൂർ ശങ്കരൻകുട്ടൻമാരാർ പ്രഥമ ചേലമറ്റത്തപ്പൻ പുരസ്കാരത്തിന് അർഹനായി.
ദക്ഷിണകാശി എന്ന പേരിൽ പിതൃതർപ്പണത്തിന് പ്രശസ്തമായ പെരുമ്പാവൂർ ചേലാമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ദേവസ്വം ട്രസ്റ്റ് ഏർപ്പെടുത്തിയതാണ് പുരസ്‌കാരം.
/sathyam/media/media_files/2025/01/19/img-20250119-wa0063.jpg)
ചേലാമറ്റം ദേവസ്വം ട്രസ്റ്റ് സ്ഥാപക പ്രസിഡന്റും അരനൂറ്റാണ്ടോളം ക്ഷേത്രം പ്രസിഡന്റുമായിരുന്ന പരേതനായ വേലിയാംകോല്‍ മനയ്ക്കല്‍ വി.എന്‍.നാരായണന്‍ നമ്പൂതിരി (കുഞ്ചു നമ്പൂതിരി)യുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയതാണ് 50001 രൂപയും പ്രശസ്തിപത്രവും ഉപഹാരവും ഉള്‍പ്പെടുന്ന പുരസ്‌കാരം.
ചേ​രാ​ന​ല്ലൂ​ര്‍ വ​ട​ക്കി​നി മാ​രാ​ത്തെ സ​ര​സ്വ​തി അ​മ്മ​യു​ടെ​യും ഊ​ര​മ​ന ഓ​ലി​യ്ക്ക​ല്‍ മാ​രാ​ത്തെ പ​ര​മേ​ശ്വ​ര​ക്കു​റു​പ്പി​ന്റെ​യും മ​ക​ന്‍ നാ​ലു വ​യ​സ്സ്​​ മു​ത​ല്‍ ചെ​ണ്ട​ക്കോ​ല്‍ കൈ​യി​ലെ​ടു​ത്ത​താ​ണ്. എ​ട്ടാംവ​യ​സ്സി​ല്‍ താ​യ​മ്പ​ക അ​ര​ങ്ങേ​റി.
മ​ധ്യ​കേ​ര​ള​ത്തി​ലെ​യും വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ലെ​യും എ​ല്ലാ മേ​ജ​ര്‍ ക്ഷേ​ത്ര​ങ്ങ​ളി​ലും പ​ഞ്ചാ​രി​യി​ലും പാ​ണ്ടി​യി​ലും താ​യ​മ്പ​ക​യി​ലും ത​ന്റെ പ്രാ​ഗ​ല്​​ഭ്യം തെ​ളി​യി​ച്ചു.
/sathyam/media/media_files/2025/01/19/img-20250119-wa0065.jpg)
തെ​ക്കും വ​ട​ക്കു​മു​ള്ള പ്ര​ഗ​ല്​​ഭ​രാ​യ എ​ല്ലാ മേ​ള​ക്കാ​ര്‍ക്കൊ​പ്പ​വും കൊ​ട്ടി​പ്പ​രി​ശീ​ലി​ച്ച്​ തെ​ളി​ഞ്ഞു വ​ന്ന​താ​ണ് ശ​ങ്ക​ര​ന്‍കു​ട്ട​ന്റെ മേ​ളം. തൃശൂര്‍പൂരത്തില്‍ തിരുവമ്പാടി വിഭാഗത്തിന്റെ പ്രമാണിയാണിപ്പോൾ ശങ്കരന്‍കുട്ടന്‍ മാരാര്‍.
/sathyam/media/media_files/2025/01/19/img-20250119-wa0066.jpg)
കേരള സംഗീത നാടക അക്കാദമി മുന്‍ സെക്രട്ടറി പ്രൊഫ. ഡോ. പി.വി. കൃഷ്ണന്‍ നായര്‍ അധ്യക്ഷനും ശ്രീവത്സന്‍ തിയ്യാടി, കാലടി കൃഷ്ണയ്യര്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌ക്കാര ജേതാവിനെ തിരഞ്ഞെടുത്തത്. ഫെബ്രുവരി 26-ന് വൈകിട്ട് അഞ്ചിന് പുരസ്‌കാരം സമര്‍പ്പിക്കും.
/sathyam/media/media_files/2025/01/19/img-20250119-wa0064.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us