/sathyam/media/media_files/2026/03/03/sanoop-2026-03-03-18-48-39.jpg)
തൃശൂര്‍ : തൃശൂര്‍ മെഡിക്കല്‍ കോളജിലെ ചികിത്സാപ്പിഴവു മൂലം കണ്ണുകള്‍ നഷ്ടപ്പെട്ട സനൂപിനു കൈതാങ്ങായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി.
കണ്ണുകള്‍ നഷ്ടപ്പെട്ട മുളങ്ങാട്ടുപറമ്പില്‍ സനൂപിനു താത്കാലികമായി കൃത്രിമക്കണ്ണുകള്‍ വെച്ചു.
കോവൈ അരവിന്ദ് ആശുപത്രിയില്‍ തിങ്കളാഴ്ചയാണു കണ്ണുകള്‍ വെച്ചത്.
സനൂപിന്റെ ചികിത്സയ്ക്കായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പിയാണു പണം നല്‍കിയത്.
സനൂപിനു സ്മാര്‍ട്ട് ഗ്ലാസ് വെച്ചു കാഴ്ച്ച പരിമിതിയെ മറികടക്കാനുള്ള പരിശീലനമാണ് ആദ്യഘട്ടത്തില്‍ നല്‍കുക. പിന്നീട് കാഴ്ച പൂര്‍ണമായും തിരികെ ലഭിക്കാനുള്ള മറ്റ് സാധ്യതകള്‍ പരിശോധിക്കും.
നിലവില്‍ കണ്ണ് പൂര്‍ണമായും മാറ്റിവയ്ക്കുന്നതിനുള്ള ചികിത്സ നമ്മുടെ നാട്ടിലില്ല. അമല മെഡിക്കല്‍ കോളജ് കണ്ണ് ചികിത്സാ വിഭാഗം മേധാവിയുടെ ശിപാര്‍ശ അനുസരിച്ചാണ് അടിയന്തിര പ്രധാന്യത്തോടെ അരവിന്ദ് ആശുപത്രിയില്‍ സൗകര്യം ഒരുക്കിയത്.
2023ലാണു സനൂപിന്റെ ജീവിതം കീഴ്‌മേല്‍ മറിഞ്ഞത്. ജീവിതം ആസ്വദിച്ച് നടന്ന ഒരു ചെറുപ്പക്കാരന്‍, മുട്ടുവേദന വന്നതു ചികിത്സിക്കാനായി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെത്തി.
അങ്ങോട്ട് ബൈക്ക് ഓടിച്ച് പോയ സനൂപ് തിരികെ വന്നതു രണ്ടു കണ്ണുകളും നഷ്ടപ്പെട്ടാണ്.
2023 ജൂലൈയിലാണു കാല്‍മുട്ട് വേദനയ്ക്കു ചികിത്സ സനൂപ് തേടിയത്. അച്ഛനൊപ്പം ബൈക്ക് ഓടിച്ച് മെഡിക്കല്‍ കോളജില്‍ പോയി.
മരുന്ന് കുത്തിവയ്ക്കാന്‍ കൈയില്‍ സൂചി കുത്തിയ ഇടം പഴുത്തു. ശരീരത്തിലാകെ പടര്‍ന്നു. കണ്ണുകളിലും എത്തി. പ്രമേഹ രോഗബാധിതന്‍ കൂടിയായിരുന്നു. കണ്ണുകള്‍ നീക്കം ചെയ്യേണ്ടി വന്നു. കുത്തിവയ്പ്പിലെ പിഴവാണു കാരണമെന്നു സനൂപ് ഉറപ്പിച്ചു പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us