നൂറ് കോടി വിലയുള്ള സംസ്കൃത സർവ്വകലാശാലയുടെ ഭൂമി ക്രിക്കറ്റ് സ്റ്റേഡിയത്തിന് വിട്ടു നൽകാനുള്ള സിൻഡിക്കേറ്റ് തീരുമാനം തടഞ്ഞ്  ഗവർണർ. ഭൂമി നൽകാൻ ഒരുങ്ങിയത് 33 വർഷത്തെ സൗജന്യ പാട്ട വ്യവസ്ഥയിൽ. സ്റ്റേഡിയ നിർമ്മാണത്തിന് നൽകുന്നത് സംസ്ഥാന സർക്കാർ പതിച്ച് നൽകിയ ഭൂമി. മുഖ്യമന്ത്രിയുമായി ഒത്തുതീർപ്പ് ഉണ്ടാക്കിയത്തിന് പിന്നാലെ വീണ്ടും വെടിപൊട്ടിച്ച് ഗവർണർ

New Update
pinarayi governor

തിരുവനന്തപുരം: 100 കോടി വിലയുള്ള സംസ്കൃത സർവ്വകലാശാലയുടെ ഭൂമി ക്രിക്കറ്റ് സ്റ്റേഡിയത്തിന് വിട്ടു നൽകാനുള്ള സിൻഡിക്കേറ്റ് തീരുമാനം തടഞ്ഞ് ഗവർണർ.

Advertisment

സർക്കാരിൻറെ കാലാവധി തീരും മുമ്പ്  കാലടി സംസ്‌കൃത സർവ്വകലാശാലയുടെ ആറ് ഏക്കർ ഭൂമി സ്റ്റേഡിയനിർമ്മാണത്തിന് സ്വകാര്യ ഏജൻസിക്ക് വിട്ടു നൽകാനുള്ള  സർവകലാശാല  സിൻഡിക്കേറ്റിന്റെ തീരുമാനം ആണ്  ഗവർണർ തടഞ്ഞത്.


സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി നൽകിയ പരാതിയിൽ വിസി ഡോ: കെ.കെ. ഗീതാ കുമാരിയോട് വിശദീകരണം തേടി. പ്രതിപക്ഷ സിൻഡിക്കേറ്റ് അംഗങ്ങളും സിൻഡിക്കേറ്റ് തീരുമാനം ചോദ്യം ചെയ്തത് ഗവർണർക്ക് പരാതി നൽകിയിരുന്നു.


കാലടി സംസ്കൃത സർവകലാശാലയുടെ ഏകദേശം  100 കോടി രൂപ വിലമതിപ്പുള്ള ആറ് ഏക്കർ  ഭൂമിയാണ്
കേരള ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയം നിർമ്മി ക്കാൻ സൗജന്യമായി വിട്ടു നൽകാനുള്ള ഉടമ്പടി നടപടികൾക്ക് സംസ്കൃത സർവ്വകലാശാല  സിൻഡിക്കേറ്റ്  തീരുമാനിച്ചത്.

സംസ്‌കൃത സർവ്വകലാശാല; പിജി കോഴ്‌സുകളിലേക്കുള്ള അപേക്ഷാ തീയതി നീട്ടി -  Deshabhimani

33 വർഷത്തെ പാട്ട വ്യവസ്ഥയിലാണ് സ്റ്റേഡിയനിർമ്മാണത്തിന് ഭൂമി  വിട്ടുകൊടുക്കുന്നത്. 
1995 ൽ സംസ്ഥാന സർക്കാർ സർവ്വകലാശാലയ്ക്ക് പതിച്ചു നൽകിയ മൊത്തമായുള്ള 52 ഏക്കർ ഭൂമിയിൽ നിന്നാണ് സിൻഡിക്കേറ്റിലെ സിപിഎം അംഗങ്ങളുടെ ഭൂരിപക്ഷത്തിൽ സ്റ്റേഡിയം നിർമ്മിക്കാൻ ആറ് ഏക്കർ
വിട്ടുകൊടുക്കുന്നത്.


സർവകലാശാലയും ക്രിക്കറ്റ് അസോസിയേഷനും തമ്മിൽ ഒപ്പുവയ്ക്കേണ്ട ഉടമ്പടി പത്രത്തിൻറെ കരടും സിൻഡിക്കേറ്റ് അംഗീകരിച്ചിട്ടുണ്ട്.


സിപിഎം നേതാവായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി ഔദ്യോഗിക ഭാരവാഹിയായ കേരള ക്രിക്കറ്റ് അസോസിയേഷന് ഭൂമി സൗജന്യമായി കൈമാറ്റം ചെയ്യണമെന്ന ആവശ്യം സിപിഎംന്റെ മാധ്യമവക്താവായ  അഡ്വ: കെ എസ്  അരുൺകുമാറിന്റെ നേതൃത്വത്തിൽ ഇടത് 
അംഗങ്ങളാണ് സിൻഡിക്കേറ്റ് യോഗത്തിൽ ശക്തമായി ആവശ്യപ്പെട്ടത്.  

സിണ്ടിക്കേറ്റ് അംഗങ്ങളായി ഗവർണർ നാമനിർദ്ദേശം ചെയ്ത നാല് അംഗങ്ങളും യൂണിവേഴ്സിറ്റി വകഭൂമി വിട്ടുകൊടുക്കുന്നത് എതിർത്തുവെങ്കിലും  ഗവർണർ നിയമിച്ച  താൽക്കാലിക വിസി ഡോ:കെ.കെ.ഗീതാ കുമാരി   സിപിഎം അംഗങ്ങളുടെ നിലപാടിനോട്  യോജിക്കുകയായിരുന്നു.

sanskrit-uni-issue

'കേരള'യുടെ പത്തേക്കർ ഭൂമി സയൻസ് പാർക്ക് നിർമ്മാണത്തിന് വിട്ടുകൊടുക്കണമെന്ന സംസ്ഥാന വ്യവസായ വകുപ്പിന്റെ നിർദ്ദേശവും, കാലിക്കറ്റ് സർവകലാശാലയുടെ 40 ഏക്കർ ഭൂമി സ്റ്റേഡിയം പണിയുന്നതിന് സ്വകാര്യ ഏജൻസിക്ക് വിട്ടു നൽകണമെന്ന സംസ്ഥാന സ്പോർട്സ് വകുപ്പിന്റെ നിർദ്ദേശവും,

കേരള,കാലിക്കറ്റ്‌ സിൻഡിക്കേറ്റുകൾ ഇതുവരെ അംഗീകരിച്ചി ട്ടില്ലെന്നിരിക്കെയാണ് സർക്കാർ അനുമതി പോലും തേടാതെ സംസ്കൃത സർവകലാശാല ഭൂമി ഒരു സ്വകാര്യ എജ ൻസിക്ക് വിട്ടുകൊടുക്കാൻ തീരുമാനിച്ചിരിക്കുന്നത്. 


കെ.സി.എ യ്ക്ക് സമാനമായി പ്രവർത്തിക്കുന്ന കേരളാ ഹോക്കി അസോസിയേഷൻ അഞ്ചേക്കർ ഭൂമി ആവശ്യപ്പെട്ടത് കേരള സർവകലാശാല തള്ളിയിരുന്നു.


കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന്  37 ഏക്കർ ഭൂമിക്ക്  പാട്ടകുടിശിക ഇനത്തിൽ 85 കോടി രൂപ നൽകേണ്ടതായുള്ളപ്പോഴാണ്  സംസ്കൃത സർവകലാശാല 100 കോടി രൂപ വിലമതിപ്പുള്ള സർവകലാശാല ഭൂമി സിപിഎം സിപിഎമ്മിന്റെ താൽപ്പര്യങ്ങൾക്ക് വഴങ്ങി വിട്ടുകൊടുക്കുന്നത്.

ഭൂമികൈമാറ്റം ചെയ്യുന്നത് സംബന്ധിച്ച മേൽനടപടികൾ തടഞ്ഞ ഗവർണർ, ഭൂമി കൈമാറ്റം ചെയ്യാനുള്ള തീരുമാനത്തിന് ഇടയായ സാഹചര്യം വിശദീകരിക്കുവാൻ വിസി യോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്കൃത സർവകലാശാല നിയമത്തിലെ വകുപ്പ് 8 (6) പ്രകാരം സർവ്വകലാശാല ഭരണസമിതികൾ കൈക്കൊള്ളുന്ന ഏതു തീരുമാനവും തടയുവാനും റദ്ദാക്കാനുമുള്ള അധികാരം ഗവർണറിൽ നിക്ഷിപ്തമാണ്.

Advertisment