ആശമാരുടെ ന്യായമായ ആവശ്യങ്ങള്‍ പരിഹരിക്കുന്നതില്‍ എന്താണ് പ്രശ്‌നം ? സർക്കാർ നിലപാടിനെ വിമർശിച്ച് സാറാ ജോസഫ്

New Update
D

തൃശൂര്‍: ആശ സമരത്തില്‍ സർക്കാർ നിലപാടിനെ വിമര്‍ശിച്ച് എഴുത്തുകാരി സാറാ ജോസഫ്. ന്യായമായ അവരുടെ ആവശ്യങ്ങള്‍ പരിഹരിക്കുന്നതില്‍ എന്താണ് പ്രശ്‌നമെന്നും സാറാ ജോസഫ് ചോദിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വേദിയില്‍ ഇരിക്കെയാണ് രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്.

Advertisment

ആശമാരുടെ പ്രശ്‌നം ചൂണ്ടിക്കാണിക്കുന്നതിന് പാര്‍ട്ടിക്ക് പുറത്തുനിന്ന് ആളുകള്‍ വേണ്ടി വരുന്നു എന്നത് സങ്കടകരമാണ്. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ബേസ് ആണ് ഇവര്‍ എന്ന് തിരിച്ചറിയണം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അകത്തുനിന്ന് ശബ്ദം ഉയര്‍ത്തിയാല്‍ തീരുന്ന പ്രശ്‌നമേ ഉള്ളൂ. 

പറയുന്നത് ന്യായമായ ആവശ്യമാണ്. തത്ത പറയുന്നതുപോലെ ഇവര്‍ അനാവശ്യ സമരമാണെന്ന് ആവര്‍ത്തിക്കുകയല്ല വേണ്ടത്. അടിസ്ഥാന വര്‍ഗ്ഗമാണ് ആശമാര്‍. നമ്മള്‍ ചെയ്യുന്നത് ആത്മാവഞ്ചനയാണെന്നും സാറാ ജോസഫ് പറഞ്ഞു.

Advertisment