ഭാരതീയന്‍ എന്ന നിലയിലാണ് ഞാന്‍ സംസാരിച്ചത്. ഇന്ത്യയുടെ നിലപാട് കൃത്യമായി രാജ്യങ്ങളെ അറിയിച്ചു. ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാന്‍ നിയോഗിച്ച വിദേശ പര്യടന ദൗത്യം വിജയകരമായി പൂർത്തീകരിച്ചുവെന്ന് ശശി തരൂർ

പാക്കിസ്ഥാനുമായി മധ്യസ്ഥത വഹിച്ചകാര്യം യുഎസ് പരാമര്‍ശിച്ചില്ലെന്നും തരൂര്‍ പറഞ്ഞു. 

New Update
tharoor

ഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാന്‍ നിയോഗിച്ച വിദേശ പര്യടന ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ്‌ ശശി തരൂര്‍.

Advertisment

ഡല്‍ഹിയില്‍ മടങ്ങിയെത്തിശേഷം സംസാരിക്കുകയായിരുന്നു തരൂര്‍. തന്റെ നേതൃത്വത്തിലുള്ള സംഘം അഞ്ച് രാജ്യങ്ങള്‍ സന്ദര്‍ശിച്ചെന്നും അവരുടെ പിന്തുണ ലഭിച്ചെന്നും തരൂര്‍ പറഞ്ഞു. 


ഭാരതീയന്‍ എന്ന നിലയിലാണ് താന്‍ സംസാരിച്ചതെന്നും ഇന്ത്യയുടെ നിലപാട് കൃത്യമായി രാജ്യങ്ങളെ അറിയിച്ചുവെന്നും തരൂര്‍ പറഞ്ഞു. പാക്കിസ്ഥാനുമായി മധ്യസ്ഥത വഹിച്ചകാര്യം യുഎസ് പരാമര്‍ശിച്ചില്ലെന്നും തരൂര്‍ പറഞ്ഞു.