തിരുവനന്തപുരം: ബിജെപിയില്‍ അംഗത്വം എടുത്തുകൊണ്ടുള്ള ഒരു പദവിയും വേണ്ടെന്ന് ശശി തരൂര്‍ കേന്ദ്രസര്‍ക്കാരിനോട് വ്യക്തമാക്കിയതായി റിപ്പോര്‍ട്ട്.
ഉപരാഷ്ട്രപതി പദവിയിലേക്ക് ഉള്‍പ്പെടെ തരൂരിനെ കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നു എന്ന വാര്‍ത്തകള്‍ വരുന്നതിനിടെയാണിത്.
ബിജെപിയില്‍ അംഗത്വം എടുത്തുകൊണ്ടുള്ള ഒരു പദവിയും തനിക്ക് വേണ്ടെന്നാണ് തരൂരിന്റെ നിലപാട്. ഇക്കാര്യം ബിജെപി തരൂരുമായി ചര്‍ച്ചയ്ക്ക് നിയോഗിച്ച ദൂതനോട് ഉള്‍പ്പെടെ തരൂര്‍ വ്യക്തമാക്കിയെന്നാണ് വിവരം.
ഞായറാഴ്ച തിരുവനന്തപുരത്ത് നടന്ന കേശവദേവ് സാഹിത്യ പുരസ്‌കാര വിതരണ ചടങ്ങിന് ശേഷം നടത്തിയ പ്രതികരണത്തിലും തരൂര്‍ ഉപരാഷ്ട്രപതി സ്ഥാനാർഥി അഭ്യൂഹങ്ങള്‍ തള്ളിയിരുന്നു.
ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയാകുമോ എന്ന ചോദ്യത്തില്‍ നിന്നും തരൂര്‍ ഒഴിഞ്ഞുമാറുകയാണ് ഉണ്ടായത്. ഇന്നലെ കോട്ടയത്ത് പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി പരിപാടിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം തരൂര്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.