Advertisment

' എനിക്ക് ക്ഷണമില്ല, സത്യപ്രതിജ്ഞ ചടങ്ങ് സമയത്ത് ഇന്ത്യ-പാക് മത്സരം കാണും'; ശശി തരൂർ

New Update
Shashi Tharoor

തിരുവനന്തപുരം: മൂന്നാം നരേന്ദ്ര മോദി സർക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് തനിക്ക് ക്ഷണമില്ലെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. ആ സമയത്ത് ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരം കാണുമെന്നും അദ്ദേഹം പറഞ്ഞു.

Advertisment

'എന്നെ സത്യപ്രതിജ്ഞയിലേക്ക് ക്ഷണിച്ചിട്ടില്ല. അതുകൊണ്ടു തന്നെ അന്നേരം ഇന്ത്യ-പാക് മത്സരം കാണും' എന്നാണ് മാധ്യമങ്ങളോട് തരൂർ പറഞ്ഞത്. ഇന്ന് 7.15 നാണ് പുതിയ മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിക്കുന്നത്.

 

Advertisment