ശാസ്താംകോട്ട: സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീട് അടിച്ചുതകർത്ത കേസിൽ 3 ആർ.എസ്.എസുകാർ അറസ്റ്റിൽ. സി.പി.എം ആറ്റുകടവ് ബ്രാഞ്ച് സെക്രട്ടറി കാട്ടുവിള തെക്കതിൽ വിപിന്റെ വീട് അടിച്ചു തകർത്ത കേസിലാണ് പ്രതികൾ പിടിയിലായത്.
പോരുവഴി അമ്പലത്തുഭാഗം രോഹിണി ഭവനിൽ ഗൂഗ്ലി മനോജ് എന്ന മനോജ്, കുന്നത്തൂർ കിഴക്ക് നെടിയവിള സജി ഭവനിൽ വിഷ്ണുസജി, ഏഴാംമൈൽ ശിവഗിരി കോളനി രാഹുൽ ഭവനിൽ രാഹുൽ എന്നിവരെയാണ് ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസമാണ് സി.പി.എം ആറ്റുകടവ് ബ്രാഞ്ച് സെക്രട്ടറി കാട്ടുവിള തെക്കതിൽ വിപിന്റെ വീട് അടിച്ചു തകർത്തത്. ശബ്ദം കേട്ട് ഇറങ്ങിവന്ന വിപിന്റെ അച്ഛനമ്മമാരെയും ആക്രമിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.