/sathyam/media/media_files/2025/01/22/GG0XqQbIzWlPBl4Ca38X.jpeg)
തിരുവനന്തപുരം: സത്യജിത് റേയുടെ പഥേര്‍ പാഞ്ചലിയുടെ 70-ാമത് ആഘോഷങ്ങളുടെ തുടക്കവും
സത്യജിത്ത് റേ ഫിലിം സൊസൈറ്റിയുടെ പ്രഥമ നാടക പുരസ്‌കാരവും സാഹിത്യ അക്കാദമിയുടെ ഉദ്ഘാടനവും തിരുവനന്തപുരം ഭാരത് ഭവന്‍ ഹാളില്‍ നടന്നു.
സൊസൈറ്റി ചെയര്‍മാന്‍ സജിന്‍ലാല്‍ അധ്യക്ഷത വഹിച്ച ചടങ്ങ് മന്ത്രി ജി.ആര്‍.അനില്‍ ഉദ്ഘാടനം ചെയ്തു. സാഹിത്യ അക്കാദമിയുടെ ഉദ്ഘാടനം കവി പ്രഭാവര്‍മ്മ നിര്‍വഹിച്ചു.
അമര്‍നാഥ് പള്ളത്ത് എഴുതിയ കെ.പി.സുധീര യുടെ ജീവചരിത്രം 'ഹാര്‍ട്ട്‌സ് ഇന്‍ പ്രിന്റ്' എന്ന പുസ്തകം കൊല്ലം തുളസിയും ലാലി രംഗനാഥ്‌ന്റെ'മോക്ഷം പൂക്കുന്ന താഴ് വര' എന്ന പുസ്തകം ഡോ. ഉഷാരാജാ വാര്യറും 'നര്‍മ്മ വിഭാഗം ഒപി' കൊnewല്ലം തുളസിയും ഏറ്റുവാങ്ങി.
പഥേര്‍ പാഞ്ചാലി നാടകത്തിന്റെ തിരക്കഥ രാജീവ് ഗോപാലകൃഷ്ണന്‍ സംവിധായകന്‍
സജിന്‍ ലാലിന് കൈമാറി. ജനറല്‍ സെക്രട്ടറി അഡ്വ. ബിന്ദു.ആര്‍ സ്വാഗതവും അക്കാഡമി സെക്രട്ടറി അമര്‍നാഥ് പള്ളത്ത് കൃതജ്ഞത രേഖപ്പെടുത്തി.
അന്തരിച്ച ഗായകന്‍ പി ജയചന്ദ്രന്റെ ഓര്‍മ്മക്കായി സത്യജിത് റേ മ്യൂസിക് ക്ലബ്
ഗായകരും ഓര്‍ക്കെസ്ട്ര ടീമും അദ്ദേഹത്തിന്റെ ഗാനങ്ങള്‍ കോര്‍ത്തിണക്കി ഗാനമേള അവതരിപ്പിച്ചു.