Advertisment

സി​പി​എം നേ​താ​വ് പി.​വി സ​ത്യ​നാ​ഥ​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ന് പിന്നിൽ വ്യ​ക്തി​വൈ​രാ​ഗ്യം; 2000 പേ​ജു​ള്ള കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

New Update
H

കോ​ഴി​ക്കോ​ട്: സി​പി​എം നേ​താ​വ് പി.​വി.​സ​ത്യ​നാ​ഥ​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു. കൊ​യി​ലാ​ണ്ടി ജു​ഡീ​ഷ്യ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് 2000 പേ​ജു​ള്ള കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

Advertisment

വ്യ​ക്തി​വൈ​രാ​ഗ്യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പോ​ലീ​സ് സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു. ഫെ​ബ്രു​വ​രി 22ന് ​രാ​ത്രി​യി​ൽ കൊ​യി​ലാ​ണ്ടി പെ​രു​വ​ട്ടൂ​ർ ചെ​റി​യ​പു​റം ക്ഷേ​ത്രോ​ത്സ​വ​ത്തി​ലെ ഗാ​ന​മേ​ള​യ്ക്കി​ടെ​യാ​ണ് സ​ത്യ​നാ​ഥ​ൻ കൊ​ല്ല​പ്പെ​ട്ട​ത്.

പ്ര​തി അ​ഭി​ലാ​ഷ് പി​ന്നീ​ട് പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. പാ​ര്‍​ട്ടി​ക്കു​ള്ളി​ലു​ണ്ടാ​യ ത​ര്‍​ക്ക​ങ്ങ​ളി​ല്‍ ത​ന്നോ​ട് സ്വീ​ക​രി​ച്ച നി​ല​പാ​ടു​ക​ളാ​ണ് വ്യ​ക്തി വി​രോ​ധ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്ര​തി​യു​ടെ മൊ​ഴി.

സി​പി​എം കൊ​യി​ലാ​ണ്ടി സെ​ന്‍​ട്ര​ല്‍ ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു കൊ​ല്ല​പ്പെ​ട്ട പി.​വി.​സ​ത്യ​നാ​ഥ്.

Advertisment