/sathyam/media/media_files/2025/10/12/health-alpha-banner-2025-10-12-16-13-55.jpeg)
കൊച്ചി: മുൻനിര ജനറല്‍ ഇൻഷൂറൻസ് കമ്പനികളിലൊന്നായ എസ്ബിഐ ജനറല്‍ ഇൻഷൂറൻസ് പുതിയ ഇൻഷൂറൻസ് പദ്ധതിയായ ഹെൽത്ത് ആൽഫ അവതരിപ്പിച്ചു. ഉപഭോക്താക്കള്‍ക്ക് താങ്ങാനാവുന്നതും അവരുടെ വൈവിധ്യമാർന്ന ആരോഗ്യ പരിചരണ ആവശ്യങ്ങള്‍ നിറവേറ്റാനാകുന്ന വിധത്തിലുള്ളതും ഓരോരുത്തർക്കും അനുയോജ്യമായ രീതിയിലുള്ളതും ആരോഗ്യ പരിചരണ, ആശുപത്രി ചെലവുകള്‍ കുറക്കാന്‍ സഹായിക്കുന്നതുമാണ് ഈ പദ്ധതി.
ഹെൽത്ത് ആൽഫയിൽ പ്രായപൂർത്തിയായവർക്ക് 18 വയസു മുതല്‍ പ്രായ പരിധിയില്ലാതെ ചേരാം. കുട്ടികള്‍ക്ക് 91 ദിവസം മുതൽ 25 വർഷമാണ് ഇതിന്‍റെ പരിധി. അതിവേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങള്‍ക്ക് അനുസൃതമായ ഈ പദ്ധതി ഉപഭോക്താക്കളെ കേന്ദ്രീകരിച്ചും വ്യക്തിഗത പരിചരണ തെരഞ്ഞെടുപ്പുകള്‍ക്ക് അവസരം നല്‌കിയും സമഗ്ര പരിരക്ഷയാണു നല്കുന്നത്.
പോളിസിയില്‍ ക്ലെയിമുകള്‍ ഒന്നുമില്ലെങ്കില്‍ പ്രതിവർഷം പത്തിരട്ടി വരെ ക്യുമിലേറ്റീവ് ബോണസ് ലഭ്യമാകുന്ന കവർ ഹെൽത്ത് ആൽഫയോട് കൂട്ടിച്ചേർക്കാവുന്നതാണ്. പോളിസിയിലുള്ള അടിസ്ഥാന പരിരക്ഷ പരിധിയില്ലാത്തതായിരിക്കും. ഏതു തുകയുടെ ക്ലെയിമും പോളിസി വ്യവസ്ഥകള്‍ക്കും നിബന്ധനകള്‍ക്കും അനുസരിച്ചു നല്കുന്നതായിരിക്കും.
ഒരു ഒറ്റ ക്ലെയിമില്‍ ആശുപത്രി ചെലവുകള്‍ അടിസ്ഥാന പരിരക്ഷാ തുകയ്ക്കും മുകളിലാണെങ്കിലും അതിനു പരിരക്ഷ നല്കും. ഈ ആനുകൂല്യം പോളിസി കാലയളവില്‍ ഒരിക്കല്‍ മാത്രമേ സാധ്യമാകു.
കൂടാതെ ഇതാദ്യമായി അവതരിപ്പിക്കുന്ന ആഡ് ഓണ്‍ വഴി പ്രതിദിന ഫിറ്റ്നെസ് പ്രവർത്തനങ്ങളിലും ഹോബി സ്പോർട്ട്സിലും ഉണ്ടാകുന്ന പരുക്കുകള്‍ക്ക് ഒപിഡി ആനുകൂല്യങ്ങള്‍ നല്‌കും. സ്പെഷലിസ്റ്റ് കണ്‍സള്‍ട്ടേഷന്‍, രോഗനിർണയ പരിശോധനകള്‍, പ്രിസ്ക്രൈബ് ചെയ്യപ്പെടുന്ന മരുന്നുകള്‍, ഫിസിക്കല്‍ തെറാപി എന്നിവയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്വോട്ട് തയ്യാറാക്കി അഞ്ചു ദിവസത്തിനുള്ളില്‍ പുതിയ പോളിസി വാങ്ങുകയാണെങ്കില്‍ അഞ്ചു ശതമാനം വെല്‍കം ഡിസ്ക്കൗണ്ടും ഈ പദ്ധതിയിൽ ലഭിക്കും.
അനിവാര്യ ആരോഗ്യ ഇൻഷൂറൻസ് ആനുകൂല്യങ്ങള്‍ക്ക് ഒപ്പം ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനു മുമ്പും പിമ്പുമുള്ള പരിരക്ഷ, ഡേ കെയര്‍ ചികിത്സ, ആയുഷ് ചികിത്സ, മാരക രോഗങ്ങള്‍, ആശുപത്രി പ്രതിദിന കാഷ്, ആഗോള പരിരക്ഷ, ജിം, സ്പോർട്ട്‌സ് പരുക്കുകള്‍ക്കുള്ള വ്യക്തിഗത അപകട പരിരക്ഷ, പരിധിയില്ലാത്ത പരിരക്ഷാ തുക, പുതുക്കലുകള്‍ തുടങ്ങി നിരവധി നേട്ടങ്ങളാണ് ഇതു പ്രദാനം ചെയ്യുന്നത്. വിവിധ ഉപ പരിധികള്‍ തെരഞ്ഞെടുക്കാനും തങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ചു മാറ്റം വരുത്താനുമെല്ലാം അവസരം നല്കുന്നതാണ് ഈ പദ്ധതി.
ജിഎസ്‍ടി പരിഷ്ക്കാരങ്ങള്‍ക്ക് ശേഷം ഈ രംഗത്ത് ആദ്യമായി അവതരിപ്പിക്കുന്ന സവിശേഷതകളുമായി ഹെൽത്ത് ആൽഫ പുറത്തിറക്കാന്‍ ആഹ്ളാദമുണ്ടെന്ന് എസ്ബിഐ ജനറല്‍ ഇൻഷൂറൻസ് ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ മുഹമ്മദ് ആരിഫ് ഖാന്‍ പറഞ്ഞു. താങ്ങാനാവുന്ന രീതിയില്‍ സൗകര്യങ്ങള്‍ നല്കുന്ന കാര്യത്തില്‍ ഇതു വന്‍ മാറ്റങ്ങളാണ് അവതരിപ്പിക്കുന്നത്. ആരോഗ്യ പരിരക്ഷാ ചെലവുകള്‍ വർധിക്കുന്ന പശ്ചാത്തലത്തില്‍ ആവശ്യമായ പരിരക്ഷ നല്കുന്ന കൃത്യമായ ആരോഗ്യ ഇൻഷൂറൻസ് മുമ്പെന്നെത്തേക്കാളും നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.