ലൈഫ് ഭവന പദ്ധതി, സേഫ് പദ്ധതി വീടുകള്‍ പൂര്‍ത്തീകരിക്കുന്നു. പട്ടിക വര്‍ഗക്കാരില്‍ ഭൂമി ലഭിക്കാനുള്ളവര്‍ക്ക് ഭൂമി ലഭ്യമാക്കുമെന്നും മന്ത്രി ഒ ആര്‍ കേളു

ലൈഫ് ഭവന പദ്ധതി, സേഫ് പദ്ധതി എന്നിവയില്‍ വീടുകള്‍ പൂര്‍ത്തീകരിച്ച് വരുന്നുവെന്നും പട്ടിക വര്‍ഗക്കാരില്‍ ഭൂമി ലഭിക്കാനുള്ളവര്‍ക്ക് ഈ സര്‍ക്കാരിന്റെ കാലത്ത് തന്നെ ഭൂമി ലഭ്യമാക്കുമെന്നും മന്ത്രി ഒ ആര്‍ കേളു വ്യക്തമാക്കി.

New Update
or kelu Untitledkalla.jpg

തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതി, സേഫ് പദ്ധതി എന്നിവയില്‍ വീടുകള്‍ പൂര്‍ത്തീകരിച്ച് വരുന്നുവെന്നും പട്ടിക വര്‍ഗക്കാരില്‍ ഭൂമി ലഭിക്കാനുള്ളവര്‍ക്ക് ഈ സര്‍ക്കാരിന്റെ കാലത്ത് തന്നെ ഭൂമി ലഭ്യമാക്കുമെന്നും മന്ത്രി ഒ ആര്‍ കേളു വ്യക്തമാക്കി.


Advertisment

'പട്ടികവര്‍ഗക്കാരില്‍ 5737 പേര്‍ക്ക് ഭൂമി ലഭിക്കാനുണ്ട്. ഈ ഗവണ്‍മെന്റിന്റെ കാലത്ത് തന്നെ ഇവര്‍ക്ക് ഭൂമി ലഭ്യമാക്കും. പദ്ധതികള്‍ നടപ്പാക്കുന്നതിലുള്ള കാലതാമസം പരിഹരിക്കുന്നതിന് പ്രയോറിറ്റി ലിസ്റ്റ് തയ്യാറാക്കിട്ടുണ്ട്. സര്‍ക്കാര്‍ നടപ്പിലാക്കുന്ന എല്ലാവര്‍ക്കും ഭൂമി എല്ലാവര്‍ക്കും രേഖ പദ്ധതിയില്‍ എല്ലാവര്‍ക്കും ഭൂമി ലഭ്യമാക്കും.


 പട്ടികവര്‍ഗ വിഭാഗത്തിന് വീടു നിര്‍മ്മാണത്തിന് ലക്ഷം രൂപ നല്‍കി വരുന്നു. അതിദരിദ്രരില്ലാത്ത കേരളത്തിനുള്ള നടപടികള്‍ സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സ്വീകരിച്ച് വരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

Advertisment