സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ വീണ ചെരുപ്പെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് 13കാരന് ദാരുണാന്ത്യം

ചെരുപ്പ് എടുക്കാന്‍ സമീപത്തെ കെട്ടിടത്തില്‍ കയറി മുകളിലൂടെ നടന്നു പോകുന്നതിനിടയില്‍ കാല്‍ വഴുതി വീഴാന്‍ തുടങ്ങുകയും വൈദ്യുത ലൈനില്‍ പിടിക്കുകയുമായിരുന്നു

New Update
Untitledpatnaa7

കൊല്ലം: സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ വീണ ചെരുപ്പെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് 13കാരന് ദാരുണാന്ത്യം. തേവലക്കര ബോയ്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ മിഥുന്‍ (13) ആണ് മരിച്ചത്. ഉടന്‍ തന്നെ കുട്ടിയെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

Advertisment

കളിക്കുന്നതിനിടയില്‍ മിഥുന്റെ ചെരുപ്പ് സ്‌കൂളിലെ സൈക്കിള്‍ ഷെഡിന് മുകളില്‍ വീഴുകയായിരുന്നു.


ചെരുപ്പ് എടുക്കാന്‍ സമീപത്തെ കെട്ടിടത്തില്‍ കയറി മുകളിലൂടെ നടന്നു പോകുന്നതിനിടയില്‍ കാല്‍ വഴുതി വീഴാന്‍ തുടങ്ങുകയും വൈദ്യുത ലൈനില്‍ പിടിക്കുകയുമായിരുന്നുവെന്നാണ് വിവരം.


സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം അതീവ ദുഃഖകരമാണെന്ന് മന്ത്രി പ്രതികരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. 

Advertisment