നീതി ലഭിച്ചു. സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളില്‍ 56 വയസിനുള്ളിലുള്ളവരെയും ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരായി നിയമിക്കാം. സര്‍ക്കാരിന്റെ ഉത്തരവ്

സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളില്‍ 56 വയസിനുള്ളിലുള്ളവരെയും ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരായി നിയമിക്കാവുന്നതാണെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു.

New Update
ktjm high school edamattom

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളില്‍ 56 വയസിനുള്ളിലുള്ളവരെയും ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരായി നിയമിക്കാവുന്നതാണെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു. 


Advertisment

മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജൂനാഥിന്റെ ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് നടപടി. നിലവില്‍ സ്ഥിരം നിയമനത്തിന് അപേക്ഷിക്കാവുന്ന പ്രായം കഴിഞ്ഞാല്‍ ദിവസവേതനാടി സ്ഥാനത്തില്‍ പോലും അധ്യാപകരെ നിയമിക്കാറില്ല.


സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ച 70 വയസായവര്‍ക്ക് വരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നല്‍കുമ്പോള്‍ 43 വയസ് കഴിഞ്ഞതിന്റെ പേരില്‍ അധ്യാപക നിയമനം നിഷേധിക്കപ്പെട്ട 6 പേര്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിരുന്നു. 


വിവേചനം പുന: പരിശോധിക്കാന്‍ കമ്മീഷന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇളവ് അനുവദിക്കുന്ന കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കമ്മീഷനെ അറിയിച്ചു. 


തുടര്‍ന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്  സെക്രട്ടറി ഇക്കാര്യം പരിശോധിച്ചു പരാതികാര്‍ക്ക് അനുകൂലമായി ഉത്തരവിറക്കി. ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്നവരെ ആവശ്യമെങ്കില്‍ അക്കാദമിക്  വര്‍ഷത്തിലെ അവസാന പ്രവൃത്തി ദിവസം വരെയും തുടരാന്‍ അനുവദിക്കാവുന്നതാണെന്നും ഉത്തരവില്‍ പറയുന്നു. 


സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തിരൂര്‍ സ്വദേശി കെ. സനല്‍കുമാറിന്റെ  നേതൃത്വത്തില്‍ സമര്‍പ്പിച്ച പരാതി കമ്മീഷന്‍ തീര്‍പ്പാക്കി.


Advertisment