സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ തീയതിയിൽ മാറ്റം, പരിപാടി നടക്കുക ജനുവരി 14 മുതൽ 18 വരെ തൃശൂരിൽ

New Update
1454718-school-kalol

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ തീയതിയിൽ മാറ്റം. ജനുവരി 14 മുതൽ 18 വരെ സ്കൂൾ കലോത്സവം നടത്താൻ തീരുമാനിച്ചതായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ വാർത്താക്കുറിപ്പിൽ പറയുന്നു. 

Advertisment

ജനുവരി 7 മുതൽ 11 വരെ നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. 64-ാംമത് സംസ്ഥാന സ്കൂൾ കലോത്സവം തൃശൂരിലാണ് നടക്കുക. ചില സാങ്കേതിക കാരണങ്ങൾ മൂലമാണ് ഈ തീയതി മാറ്റിയതെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു.

Advertisment