തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവ കിരീടം തൃശൂരിന്. 1008 പോയിന്റുമായാണ് തൃശൂർ സ്വർണക്കപ്പ് സ്വന്തമാക്കിയത്. പാലക്കാടിനാണ് രണ്ടാം സ്ഥാനം. കണ്ണൂർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
25 വർഷങ്ങൾക്ക് ശേഷമാണ് കൗമാരകലയുടെ കിരീടം തൃശൂരിലേക്ക് എത്തുന്നത്. അവസാന നിമിഷം വരെ ആവേശം നിറഞ്ഞ ഫോട്ടോ ഫിനിഷ് പോരാട്ടത്തിലാണ് 1008 പോയിന്റോടെ തൃശൂർ ജേതാക്കൾക്കുള്ള സ്വർണക്കപ്പ് സ്വന്തമാക്കിയത്.
1999ലെ കൊല്ലം കലോത്സവത്തിലാണ് തൃശൂർ അവസാനമായി കപ്പ് നേടിയത്. തൃശൂരിന്റെ നാലാം കിരീടനേട്ടമാണിത്. 1994, 1996, 1999 വർഷങ്ങളിലാണ് തൃശൂർ മുൻപു ജേതാക്കളായത്.
1007 പോയിന്റ് നേടിയ പാലക്കാടാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ വർഷത്തെ ജേതാക്കളായ കണ്ണൂർ 1003 പോയിന്റോടെ മൂന്നാമതെത്തി. സ്ളുകളിൽ ആലത്തൂർ ഗുരുകുലം എച്ച്എസ്എസ് പന്ത്രണ്ടാം തവണയും ചാന്പ്യൻമാരായി.
കോഴിക്കോട് – 1000, എറണാകുളം – 980, മലപ്പുറം – 980, കൊല്ലം – 964, തിരുവനന്തപുരം – 957, ആലപ്പുഴ – 953, കോട്ടയം – 924, കാസർകോട് – 913, വയനാട് – 895, പത്തനംതിട്ട – 848, ഇടുക്കി – 817. എന്നിങ്ങനെ ആണ് മറ്റ് ജില്ലകളുടെ പോയിന്റ് നില.