തിരുവനന്തപുരം: ബാഗും ചുമന്ന് സ്‌കൂളിലേക്ക് പോകുമ്പോള്‍ തോന്നിയിട്ടില്ലേ, ഒന്നു 'ഫ്രീ' ആയിരുന്നെങ്കില്‍ എന്ന്. മാസത്തില്‍ നാലു ദിവസമെങ്കിലും ബാഗ് ഇല്ലാത്ത ദിനങ്ങള്‍ നടപ്പാക്കാനൊരുങ്ങി സര്‍ക്കാര്‍. വൈകാതെ പദ്ധതി പ്രായോഗികമാക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി.
ഒന്നാം ക്ലാസിലെ കുട്ടികളുടെ സ്‌കൂള്‍ ബാഗുകളുടെ ഭാരം 1.6-2 കിലോക്കുള്ളിലും പത്താം ക്ലാസിലെ ബാഗുകളുടെ ഭാരം 2.5 4.5 കിലോയ്ക്കും ഇടയില്‍ ആക്കുന്ന വിധം ക്രമീകരണങ്ങള്‍ നടത്താനും നിര്‍ദ്ദേശം നല്‍കി.
ഭാരം കുറയ്ക്കുന്നതിന് വേണ്ടി നിലവില്‍ എല്ലാ പാഠപുസ്തകങ്ങളും രണ്ട് ഭാഗങ്ങളായാണ് അച്ചടിച്ച് നല്‍കുന്നത്. ഒരു ഭാഗത്തിന് 100നും 120നും ഇടയിലുള്ള പേജുകള്‍ മാത്രമാണ് ഇപ്പോഴുള്ളത്.
ഒന്നു മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്‌കൂള്‍ ബാഗുകളുടെ ഭാരം സംബന്ധിച്ച് നിരവധി പരാതികളും നിര്‍ദ്ദേശങ്ങളും രക്ഷിതാക്കളുടെ ഭാഗത്തു നിന്നും മറ്റും ഉയരുന്ന സാഹചര്യത്തിലാണ് നടപടി.