തിരുവനന്തപുരം: സ്കൂള്‍ വിദ്യാര്‍ഥികളുമായി പോയ വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് എട്ട് പേർക്ക് പരിക്ക്.
വ്യാഴാഴ്ച വൈകുന്നേരം നാലിനുണ്ടായ അപകടത്തിൽ പോത്തൻകോട് ലക്ഷ്മിവിലാസം ഹൈസ്കൂളിലെ വിദ്യാർഥികൾക്കാണ് പരിക്കേറ്റത്.
പോത്തന്‍കോട് പതിപ്പള്ളികോണം ചിറയ്ക്കു സമീപം ഇറക്കത്തില്‍ നിയന്ത്രണം വിട്ട വാഹനം തിട്ടയില്‍ ഇടിച്ചുകയറി മറിയുകയായിരുന്നു.
പരിക്കേറ്റവരെ ഉടന്‍തന്നെ പോത്തന്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് പരിക്കേറ്റ രണ്ടു പേരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
അപകടസമയത്ത് ഇരുപതോളം വിദ്യാര്‍ഥികളാണ് വാഹനത്തിലുണ്ടായിരുന്നത്. പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.