Advertisment

കൊച്ചിയില്‍ സ്‌കൂള്‍ ബസിന് തീപിടിച്ചു, ഒഴിവായത് വന്‍ ദുരന്തം

അതുവഴി വന്ന കുടിവെള്ള ടാങ്കറില്‍ പൈപ്പ് ഘടിപ്പിച്ച് സംഭവസ്ഥലത്തുണ്ടായിരുന്ന ട്രേഡ് യൂണിയന്‍ തൊഴിലാളികളാണ് ആദ്യം തീയണയ്ക്കാനുള്ള ശ്രമം നടത്തിയത്

New Update
school bus fire ekm

കൊച്ചി: എറണാകുളം കുണ്ടന്നൂരില്‍ സ്‌കൂള്‍ ബസിന് തീപ്പിടിച്ചു. വാഹനത്തില്‍ വിദ്യാര്‍ഥികളില്ലാതിരുന്നതിനാല്‍ ആളപായമില്ല. വിദ്യാര്‍ഥികളെ കയറ്റാന്‍ പോകുംവഴിയായിരുന്നു അപകടം. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു.

Advertisment

തേവര സേക്രഡ് ഹാര്‍ട് സ്‌കൂളിന്റെ ബസിനാണ് തീപിടിച്ചത്. കുണ്ടന്നൂര്‍, മരട് ഭാഗങ്ങളില്‍നിന്ന് വിദ്യാര്‍ഥികളെ എടുക്കാന്‍ പോകുന്നവഴിയാണ് ബസിന്റെ മുന്‍ഭാഗത്ത് പുക ഉയരുന്നത് ഡ്രൈവര്‍ കണ്ടത്. തുടര്‍ന്ന് വണ്ടിയിലുണ്ടായിരുന്ന ഫയര്‍ ഇക്സ്റ്റിങ്ഗ്വിഷര്‍ ഉപയോഗിച്ച് തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും വാഹനത്തിലേക്ക് പെട്ടെന്ന് തീ പടരുകയായിരുന്നു. ഉടന്‍തന്നെ ഡ്രൈവര്‍ പുറത്തിറങ്ങിയതിനാല്‍ പരിക്കുകളേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.

അതുവഴി വന്ന കുടിവെള്ള ടാങ്കറില്‍ പൈപ്പ് ഘടിപ്പിച്ച് സംഭവസ്ഥലത്തുണ്ടായിരുന്ന ട്രേഡ് യൂണിയന്‍ തൊഴിലാളികളാണ് ആദ്യം തീയണയ്ക്കാനുള്ള ശ്രമം നടത്തിയത്. എന്നാല്‍, വെള്ളം ശക്തിയില്‍ പമ്പ് ചെയ്യാന്‍ സാധിക്കാത്തതിനാല്‍ തീ അണയ്ക്കാനായില്ല. ഏതാണ്ട് പത്തുമിനിറ്റിന് ശേഷം സംഭവസ്ഥലത്തെത്തിയ ഫയര്‍ ഫോഴ്സ് തീയണച്ചെങ്കിലും ബസ് പൂര്‍ണമായും കത്തിനശിച്ചു. വിദ്യാര്‍ഥികള്‍ ബസിലില്ലാത്തതിനാല്‍ വലിയ ദുരന്തമാണ് വഴിമാറിയത്.

ERNAKULAM
Advertisment