/sathyam/media/media_files/2026/02/23/school-bus-2026-02-23-08-41-35.jpg)
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ചെ​ങ്കോ​ട്ടു​കോ​ണ​ത്ത് സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന സ്കൂ​ൾ ബ​സു​ക​ൾ ക​ത്തി ന​ശി​ച്ച സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യെ​ന്ന് ആ​രോ​പ​ണം.
ട്രി​വാ​ൻ​ഡ്രം സ്കോ​ട്ടി​ഷ് സ്കൂ​ളി​ലെ മൂ​ന്ന് ബ​സു​ക​ളാ​ണ് ക​ത്തി ന​ശി​ച്ച​ത്.
സ്കൂ​ൾ ബ​സു​ക​ൾ​ക്ക് ആ​രോ തീ​യി​ട്ട​താ​ണെ​ന്ന സം​ശ​യ​ത്തി​ലാ​ണ് സ്കൂ​ൾ അ​ധി​കൃ​ത​ർ.
ബ​സു​ക​ളി​ലേ​ക്ക് ട്രാ​വ​ല​ർ ഇ​ടി​ച്ചു ക​യ​റ്റി​യ നി​ല​യി​ലാ​യി​രു​ന്നു. ഈ ​ട്രാ​വ​ല​ർ മ​റ്റൊ​രി​ട​ത്താ​ണ് നി​ർ​ത്തി​യി​ട്ടി​രു​ന്ന​ത്.
പു​ല​ർ​ച്ചെ മൂ​ന്നോ​ടെ ആ​യി​രു​ന്നു സം​ഭ​വം.
തീ ​പ​ട​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട നാ​ട്ടു​കാ​രാ​ണ് അ​ഗ്നി​ശ​മ​ന സേ​ന​യ്ക്കും പോ​ലീ​സി​നും വി​വ​രം അ​റി​യി​ച്ച​ത്.
സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.
മൂ​ന്ന് ബ​സു​ക​ൾ പൂ​ർ​ണ​മാ​യും ഒ​രു ബ​സ് ഭാ​ഗി​ക​മാ​യും ക​ത്തി ന​ശി​ച്ചു.
അ​ഗ്നി​ശ​മ​ന സേ​ന യൂ​ണി​റ്റ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ ​കെ​ടു​ത്തി​യ​ത്. ഈ ​സ​മ​യം സ്കൂ​ളി​ൽ ഒ​രു സെ​ക്യു​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us