കുട്ടനാട്ടിൽ 2 പഞ്ചായത്തുകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി, പത്തനംതിട്ടയിൽ 6 സ്കൂളുകൾക്കും. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല

New Update
RAIN SCHOOL

ആലപ്പുഴ: കുട്ടനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ സ്‌കൂളുകൾക്ക് ഇന്ന് അവധി. 

കുട്ടനാട് താലൂക്കിലെ തലവടി, മുട്ടാര്‍ ഗ്രാമപഞ്ചായത്തുകളില്‍ വെള്ളപ്പൊക്കം ഉള്ളതിനാല്‍ ഈ രണ്ട് ഗ്രാമപഞ്ചായത്തുകളിലെ എല്ലാ സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും അവധി നല്‍കി കലക്ടർ ഉത്തരവിറക്കി. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നും കലക്ടര്‍ അറിയിച്ചു.

പത്തനംതിട്ട

Advertisment

ജില്ലയില്‍ ദുരിതാശ്വാസ ക്യാംപായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും ജില്ലാ കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആറ് സ്‌കൂളുകളാണ് ജില്ലയില്‍ ദുരിതാശ്വാസ ക്യാംപായി പ്രവര്‍ത്തിക്കുന്നത്. 

ഈ സ്‌കൂളുകള്‍ക്ക് പുറമെ സുരക്ഷ മുന്‍നിര്‍ത്തിക്കൊണ്ട് മറ്റ് 15 സ്‌കൂളുകള്‍ക്കും ഇന്ന് അവധിയായിരിക്കുമെന്ന് കലക്ടർ വ്യക്തമാക്കി.

Advertisment