തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധിയില്‍ മാറ്റം, അവധി സ്‌കൂളുകള്‍ക്ക് മാത്രം

New Update
rain

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള അവധിയില്‍ മാറ്റം. തൃശൂര്‍ വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകള്‍ക്ക് മാത്രമാണ് അവധി ബാധകമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

Advertisment

തൃശൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ കീഴിലുള്ള സ്‌കൂളുകളില്‍ നാളെ (ജൂണ്‍ 28) ക്ലാസ് ഉണ്ടാകില്ലെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചതാണ് ജില്ലയില്‍ എല്ലാ സ്‌കൂളുകള്‍ക്കും അവധി എന്ന രീതിയില്‍ പ്രചരിച്ചത്. 

ജില്ലയിലെ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഈ അറിയിപ്പ് ബാധകമല്ല. ഇതു സംബന്ധിച്ച് ജില്ലാ ഭരണകൂടത്തില്‍ നിന്ന് യാതൊരു അറിയിപ്പും നല്‍കിയിട്ടില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.


കലക്ടറുടെ കുറിപ്പ്

സ്കൂൾ അവധി സംബന്ധിച്ച് വ്യക്തത

തൃശൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസിൻ്റെ കീഴിലുള്ള സ്കൂളുകളിൽ നാളെ (ജൂൺ 28) ക്ലാസ് ഉണ്ടാകില്ലെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചതാണ് ജില്ലയിൽ എല്ലാ സ്കൂളുകൾക്കും അവധി എന്ന രീതിയിൽ പ്രചരിച്ചത്. ജില്ലയിലെ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഈ അറിയിപ്പ് ബാധകമല്ല. ഇതു സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിൽ നിന്ന് യാതൊരു അറിയിപ്പും നൽകിയിട്ടില്ല

Advertisment