പ്രധാന അധ്യാപകനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഘം പിടിയില്‍. സംഘം ആവശ്യപ്പെട്ടത് 15 ലക്ഷം രൂപ

പ്രധാന അധ്യാപകനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഘം പിടിയില്‍. എറണാകുളം പിറവം സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ മുന്‍ പിടിഎ പ്രസിഡന്റ് ബിജു തങ്കപ്പന്‍, ഇപ്പോഴത്തെ പിടി എ പ്രസിഡന്റ് പ്രസാദ്, ആറ്റിങ്ങല്‍ സ്വദേശി രാകേഷ്, പിറവം സ്വദേശികളായ അലേഷ് എന്നിവരാണ് പിടിയിലായത്. 

New Update
kerala police2

തിരുവനന്തപുരം: പ്രധാന അധ്യാപകനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഘം പിടിയില്‍. എറണാകുളം പിറവം സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ മുന്‍ പിടിഎ പ്രസിഡന്റ് ബിജു തങ്കപ്പന്‍, ഇപ്പോഴത്തെ പിടി എ പ്രസിഡന്റ് പ്രസാദ്, ആറ്റിങ്ങല്‍ സ്വദേശി രാകേഷ്, പിറവം സ്വദേശികളായ അലേഷ് എന്നിവരാണ് പിടിയിലായത്. 

Advertisment

ഈ സ്‌കൂളിലെ പ്രധാന അധ്യാപകനില്‍ നിന്ന് പണം തട്ടാനാണ് ഇവര്‍ ശ്രമിച്ചത്. ഈ അധ്യാപകനെതിരെ വിദ്യാഭ്യാസ വകുപ്പിന് നല്‍കിയിട്ടുള്ള പരാതികള്‍ പിന്‍വലിക്കാന്‍ 15 ലക്ഷം രൂപയാണ് സംഘം ആവശ്യപ്പെട്ടത്.


പണം നല്‍കിയില്ലെങ്കില്‍ പെന്‍ഷനടക്കമുള്ള ആനുകൂല്യങ്ങള്‍ തടഞ്ഞുവെയ്ക്കുമെന്ന് സംഘം ഭീഷണിപ്പെടുത്തി. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ വഴി നടപടി സ്വീകരിക്കുമെന്നും ഭീഷണിപ്പെടുത്തി. സംഘത്തിലെ രാകേഷിനെയാണ് വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനായി സംഘം അവതരിപ്പിച്ചത്. 


തിരുവനന്തപുരത്തെത്തി പണം കൈമാറാനായിരുന്നു സംഘം അധ്യാപകനോട് ആവശ്യപ്പെട്ടത്.ഇതോടെയാണ് പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിച്ചത്.  വെഞ്ഞാറമൂട് ഇന്ത്യന്‍ കോഫി ഹൗസില്‍ വെച്ച് പണം കൈമാറുന്നതിനിടയിലാണ് വിജിലന്‍സ് സംഘം ഇവരെ പിടികൂടിയത്. പിടിയിലാവരെ എറണാകുളത്തേക്ക് കൊണ്ടുപോകും.