തൃത്താലയില്‍ നിർമാണത്തിലിരുന്ന എയ്ഡഡ് സ്കൂളിൻ്റെ മേൽക്കൂര തകർന്നുവീണു, തൊഴിലാളിക്ക് പരിക്ക്

New Update
school-collapse-thrithala

പാലക്കാട്: തൃത്താലയില്‍ നിർമാണത്തിലിരുന്ന എയ്ഡഡ് സ്‌കൂളിൻ്റെ മേല്‍ക്കൂര തകര്‍ന്നു വീണ് തൊഴിലാളിക്ക് പരിക്കേറ്റു.

Advertisment

തൃത്താല ആലൂര്‍ എ എം യു പി സ്‌കൂളിലായിരുന്നു അപകടം. ദ്രവിച്ച കഴുക്കോല്‍ മാറ്റാനുള്ള ശ്രമത്തിനിടെ അപകടം സംഭവിക്കുകയായിരുന്നു.

ആലൂര്‍ സ്വദേശിയായ തൊഴിലാളിക്ക് മുകളിൽ നിന്ന് താഴേക്ക് വീണാണ് പരുക്കേറ്റത്. മറ്റൊരു തൊഴിലാളിക്ക് ഓട് വീണ് നിസാര പരുക്കേറ്റു.

ഇരുവരെയും എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂള്‍ തുറന്നത് മുതല്‍ ചോര്‍ച്ചയുള്ള ഭാഗത്ത് അറ്റകുറ്റപ്പണി നടത്തുന്നതിനിടെയായിരുന്നു അപകടം.

Advertisment