/sathyam/media/media_files/2025/10/23/new-project-44-2-2025-10-23-21-49-39.jpg)
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിൽ വേ​ഗറാണിയെയും വേ​ഗരാജാവിനേയും കണ്ടെത്തുന്ന 100 മീറ്റർ ഓട്ട മത്സരം ആവേശമായി. ഇന്ന് നടന്ന ജൂനിയർ വിഭാ​ഗം 100 മീറ്റർ ഓട്ടത്തിൽ ഒന്നാമത് എത്തിയത് ആലപ്പുഴ ചാരമംഗലം ഗവൺമെന്റ് ഡിവിഎച്ച്എസ്എസിലെ അതുൽ ടി എം ആണ്.
37 വർഷത്തെ മീറ്റ് റെക്കോർഡ് ആണ് പുഷ്പം പോലെ അതുൽ മറികടന്നത്. 10.81 സെക്കൻഡിലാണ് അതുൽ ഫിനിഷ് ചെയ്തത്. 100 മീറ്റർ ജൂനിയർ ​ഗേൾസിൽ കോഴിക്കോടിന്റെ ദേവനന്ദ വി ബിയാണ് സ്വർണം കരസ്ഥമാക്കിയത്.
സീനിയർ ​ഗേൾസ്, ബോയ്സ് വിഭാ​ഗത്തിലെ 100 മീറ്റർ ഓട്ടത്തിന്റെ ഫൈനലിൽ മത്സരവും ഇന്ന് നടക്കുകയുണ്ടായി. സീനിയർ ​ഗേൾസിൽ മലപ്പുറത്തിന്റെ ആദിത്യ അജിയ്ക്കാണ് സ്വർണം.
ഫിനിഷ് ചെയ്തത് 12.11 സെക്കൻഡിൽ. സീനിയർ 100 മീറ്ററിൽ പാലക്കാടിനാണ് സ്വർണം. ജെ നിവേദ് കൃഷ്ണയാണ് സ്വർണം നേടിയത്. 10.79 സെക്കൻഡിൽ 100 മീറ്റർ നിവേദ് ഫിനിഷ് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us