/sathyam/media/media_files/2026/02/20/scisors-2026-02-20-14-28-04.jpg)
തി​രു​വ​ന​ന്ത​പു​രം: അ​ഞ്ചു വ​ർ​ഷം മു​മ്പ് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​യാ​യ 59 കാ​രി ഉ​ഷ​യു​ടെ വ​യ​റി​ൽ ക​ത്രി​ക കു​ടു​ങ്ങി​യെ​ന്ന പ​രാ​തി​യി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു.
മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ടും ര​ണ്ടാ​ഴ്ച​ക്ക​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ അം​ഗം വി. ​ഗീ​ത ആ​വ​ശ്യ​പ്പെ​ട്ടു.
ഗ​ർ​ഭ​പാ​ത്ര​ത്തി​ലെ മു​ഴ നീ​ക്കം ചെ​യ്യാ​ൻ 2021 മേ​യ് 10 നാ​ണ് പു​ന്ന​പ്ര സ്വ​ദേ​ശി​നി ഉ​ഷാ ജോ​സ​ഫ് ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​യാ​യ​ത്.
വീ​ട്ടി​ലെ​ത്തി​യ ശേ​ഷം ക​ടു​ത്ത വേ​ദ​ന​യും തു​ട​ർ​ച്ച​യാ​യ ര​ക്ത​സ്രാ​വ​വു​മു​ണ്ടാ​യി.
വ​ർ​ഷ​ങ്ങ​ളോ​ളം മ​രു​ന്ന് ക​ഴി​ക്കു​ക​യാ​യി​രു​ന്നു. ഒ​ടു​വി​ൽ ഒ​രു യൂ​റോ​ള​ജി ഡോ​ക്ട​റാ​ണ് വ​യ​റ്റി​ൽ ക​ത്രി​ക കു​ടു​ങ്ങി​യ​താ​യി ക​ണ്ടെ​ത്തി​യ​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us