New Update
/sathyam/media/media_files/2025/09/28/youth-arrest-2025-09-28-19-42-57.jpg)
പാലക്കാട് : ∙ വടക്കഞ്ചേരിയില്‍ സ്‌കൂട്ടറില്‍ പോവുകയായിരുന്ന യുവതിയെ ഇടിച്ചുവീഴ്ത്തി പീഡിപ്പിക്കാൻ ശ്രമിച്ച ബൈക്ക് യാത്രികനായ യുവാവ് അറസ്റ്റിൽ.
Advertisment
പട്ടിക്കാട് പൂവഞ്ചിറ സ്വദേശി വിഷ്ണു (25) ആണ് അറസ്റ്റിലായത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്കു പോകുന്നതിനിടെ ആയിരുന്നു ആക്രമണ ശ്രമം.
യുവതിയെ ബൈക്കില്‍ പിന്തുടര്‍ന്ന വിഷ്ണു പിന്നില്‍ നിന്ന് ഇടിച്ചുവീഴ്ത്തുക ആയിരുന്നു. നിലത്തുവീണ യുവതിക്ക് പരുക്കേറ്റിരുന്നു.
പിന്നാലെ ബൈക്കിൽ നിന്നിറങ്ങിയ വിഷ്ണു യുവതിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു. യുവതി ബഹളം വച്ചതോടെ വിഷ്ണു കടന്നുകളയുകയായിരുന്നു. പൊലീസ് സിസി ടിവികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് വിഷ്ണു ഇന്ന് പിടിയിലായത്.