വൈക്കത്ത് ആക്രികൾ സൂക്ഷിച്ചിരുന്ന ​ഗോഡൗണിൽ വൻ തീപിടിത്തം; തീ പടർന്നത് സമീപത്തെ പറമ്പിൽ നിന്നും, തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു

New Update
kerala fireforce

കോട്ടയം: വൈക്കം കൊച്ചുകവലയിൽ ആക്രിക്കടയിൽ വൻ തീപിടിത്തം. കളത്തിപ്പറമ്പിൽ ഷാനവാസിൻ്റ ഉടമസ്ഥതയിലുള്ള ഗോഡൗണിനാണ് തീപിടിച്ചത്. വൈക്കം, കടുത്തുരുത്തി, പിറവം എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സേന എത്തിയാണ് തീയണച്ചത്.

Advertisment

സമീപത്തെ പറമ്പിൽ നിന്നാണ് തീ പടർന്നതെന്നാണ് വിവരം. അതിവേ​ഗത്തിൽ തീ പടർന്ന് പിടിക്കാൻ സാദ്ധ്യതയുള്ള വസ്തുക്കളായിരുന്നു ​ഗോഡൗണിൽ ഉണ്ടായിരുന്നത്.

fire accident

പ്ലാസ്റ്റിക്കും പേപ്പറും കാർഡ് ബോർഡുകൾ ഉൾപ്പെടെയുള്ളവകത്തിയമർന്നു. തീപിടുത്തം ഉണ്ടായ സമയം മൂന്ന് തൊഴിലാളികൾ ​ഗോഡൗണിൽ ഉണ്ടായിരുന്നു.

മൂന്ന് പേരും കൃത്യ സമയത്ത് ഓടി മാറിയതിനാൽ ആർക്കും പരുക്കേറ്റില്ല. ​ഗോഡൗണിൽ ഉണ്ടായിരുന്ന സാധനങ്ങളെല്ലാം കത്തിനശിച്ചതായാണ് റിപ്പോർട്ട്.

Advertisment