/sathyam/media/media_files/4JJSNk1vhZBAvKRBirfX.jpeg)
ആലപ്പുഴ: രൺജീത് ശ്രീനിവാസ് വധക്കേസിൽ ശിക്ഷ വിധിച്ച ജഡ്ജിയെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിക്കുകയും ഭീഷണി മുഴക്കുകയും ചെയ്ത കേസിൽ നാലു പേർ അറസ്റ്റിൽ.
ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി നസീർ മോൻ(42), തിരുവനന്തപുരം മംഗലപുരം സക്കീർ മൻസിലിൽ റാഫി(38), മണ്ണഞ്ചേരി പഞ്ചായത്തിലെ എസ്ഡിപിഐ അംഗം ആലപ്പുഴ തേവരംശേരിയിൽ നവാസ് നൈന (42), അമ്പലപ്പുഴ വണ്ടാനം പുതുവൽ വീട്ടിൽ ഷാജഹാൻ(36) എന്നിവരാണ് അറസ്റ്റിലായത്.
സമൂഹ മാധ്യമങ്ങളിൽ മത, സാമുദായിക, രാഷ്ട്രീയ വിദ്വേഷം ഉളവാക്കുന്ന തരത്തിലും, കലാപം ഉണ്ടാക്കുന്ന തരത്തിലുമുള്ള ചിത്രങ്ങളും പ്രസ്താവനകളും പോസ്റ്റു ചെയ്തെന്ന കേസിൽ 13 ഓളം പേർക്കെതിരെ അന്വേഷണം നടത്തിയതിൽ ജില്ലയിൽ 5 കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്.
നാലു കേസുകളിലെ പ്രതികളെയാണ് അറസ്റ്റ് ചെയ്തത്. കേസ്സുകളുടെ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.
രൺജീത് വധക്കേസിലെ 15 പ്രതികൾക്കും മാവേലിക്കര അഡിഷനൽ സെഷൻസ് ജഡ്ജി വി.ജി. ശ്രീദേവി വധശിക്ഷ വിധിച്ചിരുന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us