കടല്‍ മണല്‍ ഖനനം തടയാന്‍ വേണ്ടത് ചെയ്യും. സംസ്ഥാനത്തിന്റെ വിയോജിപ്പ് കേന്ദ്രത്തെ അറിയിച്ചു. ഒരു പഠനവും നടത്താതെയാണ് കേന്ദ്രത്തിന്റെ നടപടിയെന്നും മന്ത്രി പി രാജീവ്

കേരളത്തിന്റെ വിയോജിപ്പ് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട് എന്നും ഇക്കാര്യത്തില്‍ ഒരു പഠനവും നടത്താതെയാണ് കേന്ദ്രത്തിന്റെ നടപടിയെന്നും മന്ത്രി പറഞ്ഞു.

New Update
p rajeev neee.jpg

തിരുവനന്തപുരം: കടല്‍ മണല്‍ ഖനനം തടയാന്‍ വേണ്ടത് എല്ലാം ചെയ്യുമെന്ന് മന്ത്രി പി രാജീവ്.കേരളത്തിന്റെ വിയോജിപ്പ് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട് എന്നും ഇക്കാര്യത്തില്‍ ഒരു പഠനവും നടത്താതെയാണ് കേന്ദ്രത്തിന്റെ നടപടിയെന്നും മന്ത്രി പറഞ്ഞു.


Advertisment

കേരള തീരത്ത് നിന്ന് മണലും ധാതുക്കളും ഖനനം ചെയ്യാന്‍ സ്വകാര്യ കമ്പനികളില്‍ നിന്ന് കേന്ദ്രം ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുകയാണ്. മല്‍സ്യ തൊഴിലാളികളെ ദ്രോഹിക്കുന്ന നടപടിയാണ്. ജനങ്ങള്‍ പട്ടിണിയിലാകും, ഇത് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നും കേന്ദ്രത്തിന്റെ നടപടി കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണെന്നും പ്രതിപക്ഷ നേതാവും പറഞ്ഞു.



യോജിച്ച് എതിര്‍ക്കാമെന്ന പ്രതിപക്ഷത്തിന്റെ നിലപാട് സ്വാഗതം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. എന്തൊക്കെ ചെയ്യാം എന്ന് പ്രതിപക്ഷ നേതാവുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment