New Update
/sathyam/media/media_files/ygu2xZoDncExV5E4002a.jpg)
കൽപറ്റ: വയനാട്ടിലെ ദുരന്തമേഖലയിൽ നാളെ ജനകീയ തെരച്ചിൽ. ക്യാമ്പിൽ കഴിയുന്നവരും പൊതുജനങ്ങളും ജനപ്രതിനിധികളും ദൗത്യ സംഘത്തിനൊപ്പം ചേർന്നു വിവിധ സോണുകളിൽ തെരച്ചിൽ നടത്തും. ശനിയാഴ്ച്ച പ്രധാനമന്ത്രി ദുരന്ത ബാധിത മേഖലകളിൽ സന്ദർശനം നടത്തും.
Advertisment
ഇന്ന് രാവിലെ മുതൽ ഒരു ദിവസം നീണ്ടു നിൽക്കുന്ന തെരച്ചിൽ ആണ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ ശനിയാഴ്ചതെ പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി ഇന്ന് രാവിലെ ആറുമണിക്ക് തുടങ്ങുന്ന തെരച്ചിൽ 11 മണിക്ക് അവസാനിപ്പിക്കും.