വീട് കൈയേറി അയല്‍വാസിയുടെ മതില്‍; പൊളിച്ച് മാറ്റാന്‍ പറഞ്ഞതോടെ വയോധികന് എതിരെ  വ്യാജ പരാതി

ഒച്ചവെച്ച് അവർക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന വ്യാജ പരാതി തനിക്കെതിരെ നൽകിയതായി സെബാസ്റ്റ്യൻ പറയുന്നു.

New Update
vyaja-parathi

കൊച്ചി: തന്‍റെ സ്ഥലം കൈയേറി മതില്‍ കെട്ടിയ അയല്‍വാസി സ്ത്രീപീഡനത്തിന് വ്യാജ പരാതി നല്‍കിയതായി കൊച്ചി പച്ചാളം സ്വദേശി സെബാസ്റ്റ്യന്‍. വര്‍ഷങ്ങളായി നല്‍കിയ പരാതിക്ക് കൃത്യമായ മറുപടികളൊന്നും ലഭിക്കാത്തതിനെ തുടര്‍ന്നാണ് സെബാസ്റ്റ്യന്‍ മനുഷ്യാവകാശ കമ്മീഷന് മുന്നിലെത്തിയത്. ലൂര്‍ദ്‌സ് ആശുപത്രിയുടെ വടക്കുവശം സ്‌കൂള്‍പടിയിലാണ് സെബാസ്റ്റ്യന്‍റെ വീട്. 

Advertisment

അയല്‍വാസി പഴയ മതില്‍ പൊളിച്ചു മാറ്റി പുതിയ സ്‌നേഹമതില്‍ കെട്ടി. അത് തന്‍റെ കോമ്പൗണ്ടിലേക്ക് കടത്തിയാണ് കെട്ടിയിരിക്കുന്നതെന്ന് സെബാസ്റ്റ്യൻ പറയുന്നു അയൽക്കാരനോട് പരാതിപ്പെട്ടപ്പോള്‍ പണിക്കാര്‍ക്ക് തെറ്റുപറ്റി, അത് പൊളിച്ചു മാറ്റാമെന്ന് സമ്മതിച്ചതാണ്.

എന്നാല്‍ മതില്‍ പൊളിച്ചു മാറ്റിയില്ല.  വില്ലേജ് ഓഫീസര്‍ സ്ഥലത്തെത്തി പരിശോധന നടത്തി ക്രമക്കേട് കണ്ടെത്തി. മതിൽ പൊളിച്ചുമാറ്റാമെന്ന് വില്ലേജ് ഓഫീസറോട് അറിയിക്കുകയും ചെയ്തു.


എന്നാല്‍ മതില്‍ പൊളിച്ചു മാറ്റിയില്ല. മാത്രമല്ല, തനിക്കെതിരെ അയൽവാസിയുടെ ഭാര്യ 
വനിത പോലീസ് സ്‌റ്റേഷനില്‍ പരാതി നൽകി. ഒച്ചവെച്ച് അവർക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന വ്യാജ പരാതി തനിക്കെതിരെ നൽകിയതായി സെബാസ്റ്റ്യൻ പറയുന്നു. 

Advertisment