മ്യൂച്വല്‍ ഫണ്ട് ബിസിനസ് തുടങ്ങാന്‍ ചോയ്‌സ് എഎംസിക്ക് സെബി അനുമതി

New Update
sebi

കൊച്ചി:  ചോയ്‌സ് ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ സഹോദര സ്ഥാപനമായ ചോയ്‌സ് എഎംസി പ്രൈവറ്റ് ലിമിറ്റഡിന് മ്യൂച്വല്‍ ഫണ്ട് ബിസിനസ് തുടങ്ങാന്‍ സെബിയുടെ അന്തിമാനുമതി ലഭിച്ചു.

Advertisment

ചോയ്‌സ് മ്യൂച്വല്‍ ഫണ്ട് അസെറ്റ് മാനേജ്‌മെന്റ് കമ്പനിക്കാണ് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡിന്റെ (സെബി) ലൈസന്‍സ് ലഭിച്ചത്.  ഇന്‍ഡെക്‌സ് ഫണ്ടുകള്‍, എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ (ഇടിഎഫ്) എന്നീ നിക്ഷേപ ഉല്‍പന്നങ്ങളിലൂടെയായിരിക്കും ഇതിന് തുടക്കം കുറിയ്ക്കുക.


ധനകാര്യ സേവന രംഗത്തെ കമ്പനിയുടെ വളര്‍ച്ചയിലെ നാഴികക്കല്ലാണ് സെബിയുടെ അനുമതിയെന്ന് ചോയ്‌സ് ഇന്റര്‍ നാഷണല്‍ സിഇഒ അരുണ്‍ പൊദ്ദാര്‍ പറഞ്ഞു. രാജ്യമെങ്ങും സാന്നിധ്യവും ശക്തമായ നടത്തിപ്പു സംവിധാനവും മികച്ച സാങ്കേതിക പിന്തുണയുമുള്ള ചോയ്‌സ് ഗ്രൂപ്പ് നിക്ഷേപ മാനേജ്‌മെന്റ് മേഖലയിലേക്കു കടക്കുന്നതിലൂടെ ധനകാര്യ സേവന മേഖലയിലുടനീളം അതിന്റെ സേവനം വികസിപ്പിക്കാനൊരുങ്ങുകയാണ്. പരമ്പരാഗത ധനകാര്യ സേവനങ്ങളും ആധുനിക നിക്ഷേപ ഉല്‍പന്നങ്ങളും കൂടിച്ചേര്‍ന്നതായിരിക്കും ചോയ്‌സ് മ്യൂച്വല്‍ ഫണ്ടുകളെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment