/sathyam/media/media_files/2025/09/02/lk-short-filim-fest-2025-09-02-20-42-30.jpg)
കൊച്ചി: ഇന്ത്യയിലെ യുവ ചലച്ചിത്ര സംവിധായകര്‍ക്ക് ദേശീയവും അന്തര്‍ദേശീയവുമായ സിനിമകളെ അടുത്തറിയുവാനും സിനിമ മേഖലയിലേക്ക് കടന്നുവരുന്നവരുടെ സൃഷ്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ തലത്തിലേക്ക് അവരെ ഉയര്‍ത്തുന്നതി നാവശ്യമായ സാഹചര്യം ഒരുക്കുകയാണ് എല്‍കെ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍.
ഡല്‍ഹി ആസ്ഥാനമായുള്ള എല്‍കെ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലുള്ള എല്‍ കെ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ രണ്ടാം എഡിഷന്‍ ഔദ്യോഗിക ലോഗോ പ്രകാശനം കൊച്ചിയില്‍ നടന്നു. പ്രശസ്ത സംവിധായകനും മുന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍ അധ്യക്ഷനായ ചടങ്ങില്‍ കൊച്ചി മേയര്‍ അഡ്വ. എം അനില്‍കുമാര്‍ ലോഗോ പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് എല്‍ കെ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ജൂറി ചെയര്‍മാന്‍ കമല്‍, കൊച്ചി മേയര്‍ അഡ്വ. എം അനില്‍കുമാര്‍, ചലച്ചിത്ര താരങ്ങളായ സിദ്ധാര്‍ഥ് ശിവ, രാജീവ് രംഗന്‍, ആശ അരവിന്ദ്, അനുമോള്‍ എന്നിവര്‍ ചേര്‍ന്ന് എല്‍ കെ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ രണ്ടാം എഡിഷന്‍ ലോഗോ പ്രകാശനം നിര്‍വഹിച്ചു. ചലച്ചിത്ര താരങ്ങളായ സിദ്ധാര്‍ഥ് ശിവ, രാജീവ് രംഗന്‍, ആശ അരവിന്ദ്, അനുമോള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഫെസ്റ്റിവല്‍ ഡയറക്ടര്‍ രാജേഷ് പുത്തന്‍പുരയില്‍ സ്വാഗതം ആശംസിച്ചു. ഫെസ്റ്റിവല്‍ കോ -ഓര്‍ഡിനേറ്റര്‍ അശ്വതി നന്ദി പ്രകാശിപ്പിച്ചു.
2026 സെപ്റ്റംബര്‍ 8 മുതല്‍ ഫെസ്റ്റിവലിലേക്കുള്ള എന്‍ട്രികള്‍ സ്വീകരിക്കും.
5 മുതല്‍ 30 മിനിറ്റു വരെയുള്ള ഹ്രസ്വ ചിത്രങ്ങള്‍ അയയ്ക്കാം. ഹ്രസ്വ ചിത്രങ്ങള്‍ www.lkfilmfestival.com എന്ന ഒഫീഷ്യല്‍ വെബ്‌സൈറ്റ് വഴി സബ്മിറ്റ് ചെയ്യാവുന്നതാണ്. രണ്ടാമത് എല്‍ കെ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ 2026 ഏപ്രിലില്‍ കൊച്ചിയില്‍ നടക്കും.