New Update
/sathyam/media/media_files/2025/01/11/Bn5tPEpx8B4kE4iINqHS.jpg)
കൊച്ചി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സുരക്ഷാ ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥൻ മദ്യപിച്ച് എത്തിയതിനെ തുടർന്ന് ജോലിയിൽ നിന്ന് മാറ്റി നിർത്തി. കെ.എ.പി ബറ്റാലിയനിലെ അസിസ്റ്റൻറ് കമാൻഡന്‍റ് എസ്. സുരേഷാണ് കൊച്ചി വിമാനത്താവളത്തിലെ ഡ്യൂട്ടിക്ക് മദ്യപിച്ച് എത്തിയത്.
Advertisment
ഇയാൾക്കെതിരെ പൊലീസ് അന്വേഷണം തുടങ്ങി. വ്യാഴാഴ്ച രാത്രിയാണ് സംഭവം. നെടുമ്പാശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്ത് വൈദ്യ പരിശോധനക്ക് വിധേയനാക്കിയിരുന്നു.
ഇയാളുടെ ചില ചേഷ്ടകളും സംശയം ജനിപ്പിച്ചു. വൈദ്യ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയുണ്ടാകുമെന്നാണ് വിവരം. മുമ്പ് പ്രധാനമന്ത്രിയുടെ സുരക്ഷക്കെത്തിയ ഉദ്യോഗസ്ഥനും മദ്യപിച്ചതായി കണ്ടെത്തിയിരുന്നു.