Advertisment

മൂന്നു പുതിയ ഔഷധങ്ങളുടെ ലോഞ്ചിങ്ങും ആരോഗ്യ ബോധവല്‍ക്കരണ സെമിനാറും

ചെര്‍പ്പുളശ്ശേരി ലുക്മാന്‍ ആയുര്‍വേദ ഫാര്‍മസ്യൂട്ടിക്കല്‍സ് അവതരിപ്പിക്കുന്ന, സുഖ ചികിത്സക്കും ആരോഗ്യദായകമായ ദാമ്പത്യ ജീവിതത്തിനും സഹായകമായ മൂന്നു പ്രധാന  ഔഷധങ്ങളുടെ ലോഞ്ചിങ്, സൗജന്യ ആരോഗ്യ ബോധവല്‍ക്കരണ സെമിനാര്‍ എന്നിവ നഗരസഭ ചെയര്‍മാന്‍ പി.രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

New Update

പാലക്കാട് :ചെര്‍പ്പുളശ്ശേരി ലുക്മാന്‍ ആയുര്‍വേദ ഫാര്‍മസ്യൂട്ടിക്കല്‍സ് അവതരിപ്പിക്കുന്ന, സുഖ ചികിത്സക്കും ആരോഗ്യദായകമായ ദാമ്പത്യ ജീവിതത്തിനും സഹായകമായ മൂന്നു പ്രധാന  ഔഷധങ്ങളുടെ
ലോഞ്ചിങ്, സൗജന്യ ആരോഗ്യ ബോധവല്‍ക്കരണ സെമിനാര്‍ എന്നിവ നഗരസഭ ചെയര്‍മാന്‍ പി.രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

Advertisment


മുന്‍ നഗരസഭ വൈസ് ചെയര്‍മാന്‍ കെ.കെ.എ.അസീസ് അധ്യക്ഷനായി.'ജീവിത ശൈലി രോഗ പ്രതിരോധത്തിന് നല്ല ശീലങ്ങള്‍' എന്നതായിരുന്നു സെമിനാറിലെ ചര്‍ച്ച. പേശിബലം വര്‍ദ്ധിപ്പിച്ച് രോഗങ്ങളെ അകറ്റിനിര്‍ത്തുന്ന നവധാതുലയം, സന്തോഷകരമായ ദാമ്പത്യജീവിതം സാധ്യമാക്കുന്നതിന് ധാതുലയം, സ്ത്രീ ശരീരത്തിന് ഉണര്‍വും പ്രസരിപ്പും പ്രദാനം ചെയ്യുന്ന അമൃതലയം, എന്നീ സവിശേഷ ഔഷധങ്ങളാണ് വിപണിയില്‍ എത്തിച്ചത്.


ആയുസ്സിന്റെ പരിപാലനത്തെ അടിസ്ഥാനപ്പെടുത്തി മൂന്നു പതിറ്റാണ്ടിലേറെയായി  പ്രവര്‍ത്തിക്കുന്ന ലുക്മാന്‍ ആയുര്‍വേദ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ, തികച്ചും ആയുര്‍വേദ വിധിപ്രകാരം തയ്യാര്‍ ചെയ്യുന്ന ഈ ഔഷധങ്ങള്‍ വിപണിയിലെത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ജനോപകാരപ്രദമെന്ന് പ്രസംഗകര്‍ പറഞ്ഞു.


ഡോ.സമീര്‍ വിഷയാവതരണം നടത്തി. ലുക്മാന്‍ ആയുര്‍വേദ ഫാര്‍മസ്യൂട്ടിക്കല്‍സിലെ ഡോ.മുഹമ്മദ് നബീല്‍ പുതിയ ഉല്‍പ്പന്നങ്ങളുടെ ലോഞ്ചിംഗ് സംബന്ധിച്ച് പരിചയപ്പെടുത്തി. ഡോ.എന്‍.ഗോവിന്ദന്‍, നഗരസഭ കൗണ്‍സിലര്‍ അബ്ദുല്‍ ഗഫൂര്‍.പി, വി.പി.സുഹ്‌റാബി,കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ സെക്രട്ടറി കെ.ഹമീദ്,യോഗ പ്രാക്ടീഷണര്‍ ഡോ.എന്‍.ഗോവിന്ദന്‍, ഡോ.ഷമീമ.കെ തുടങ്ങിയവര്‍ സംസാരിച്ചു.മൂസക്കുട്ടി മഞ്ഞളങ്ങാടന്‍ സ്വാഗതവും റൈഹാന്‍ മുബാരിഷ് 
നന്ദിയും പറഞ്ഞു.

Advertisment