/sathyam/media/media_files/2025/01/19/MH4Hltu4M1acEH2m89cL.jpeg)
പാലക്കാട്: സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ സമൂഹത്തിന് കൈത്താങ്ങാവണമെന്ന് ദേശീയ പ്രസിഡന്റ് ചിത്രകുമാര്‍. സീനിയര്‍ ചേമ്പര്‍ പാലക്കാട് ലീജിയനില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുകയായിരുന്നു അദ്ദേഹം.
രാവിലെ ലക്കിടി പോളി ഗാര്‍ഡനില്‍ നടന്ന ചടങ്ങില്‍ അന്തേവാസികള്‍ക്ക് സഹായങ്ങള്‍ കൈമാറി.
വൈകീട്ട് മലമ്പുഴ ഗോവര്‍ധന സാമോസില്‍ നടന്ന കുടുംബ സംഗമം ദേശീയ പ്രസിഡന്റ് ചിത്ര കുമാര്‍ ഉദ്ഘാടനം ചെയ്തു.
തദവസരത്തില്‍ നിര്‍ദ്ധനരായ പ്രൊഫ ഷണല്‍ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകളുടെ വിതരണവും വിവിധ സാമൂഹ്യ സേവന പദ്ധ തികളുടെ ഉദ്ഘാടനവും വിദ്യാര്‍ത്ഥിക്കുള്ള ഗതാഗത സുരക്ഷാ പരിപാടി ' ബി എ റോള്‍ മോഡലിന്റെ' ലോഗോയുടെയും സീനിയര്‍ ചേമ്പര്‍ ന്യൂസ് ലെറ്ററിന്റെയും വെബ്‌സൈറ്റി ന്റെയും പ്രകാശനവും നിര്‍വഹിച്ചു.
മികച്ച സീനിയര്‍ സെക്കന്ററി സ്‌കൂള്‍ ദേശീയ പുരസ്‌കാരം ലഭിച്ച വാസവി വിദ്യാലയ പ്രിന്‍സിപ്പല്‍ ദീപ ജയ പ്രകാശിനെ ചടങ്ങില്‍ ആദരിച്ചു.
സീനിയര്‍ ചേമ്പര്‍ പാലക്കാട് ലീജി യന്‍ പ്രസിഡന്റ് അഡ്വ.പി. പ്രേംനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ ദേശീയ വൈസ് പ്രസിഡന്റ് കെ.മുരളീധരന്‍, ദേശീയ സെക്രട്ടറി ജനറല്‍ രാജേഷ് വൈഭവ്, മുന്‍ ദേ ശീയ പ്രസിഡന്റ് ബി.ജയ രാജന്‍, ദേശീയ കോര്‍ഡിനേറ്റര്‍ പ്രൊഫ്.എ.മുഹമ്മദ് ഇബ്രാഹിം, മുന്‍ പ്രസിഡണ്ട് അഡ്വ. ജി. ജയചന്ദ്ര ന്‍, അഡ്വ. എസ്. ടി. സുരേഷ്, ജാഫറലി, ദീപ ജയപ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.
സീനിയര്‍ ചേമ്പര്‍ പാലക്കാട് ലീജിയന്‍ സെക്രട്ടറി ആര്‍ ജയപ്രകാശ് സ്വാഗ തവും ട്രഷറര്‍ പി.വിനോദ് കുമാര്‍ നന്ദിയും പറഞ്ഞു.
സീനിയര്‍ ചേമ്പര്‍ പാലക്കാട് ലീജിയന്‍ കുടുംബ സംഗമം ദേശീയ പ്രസിഡന്റ് ചിത്ര കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us