/sathyam/media/media_files/SSI5vg1Vk9jJX9uPFIOb.jpg)
കൊച്ചി : മുതിർന്ന പൗരന്മാർക്ക് യാത്രാ ബസുകളിൽ അനുവദിച്ചിട്ടുള്ള സംവരണ സീറ്റുകൾ അവർക്കു നൽകാതെ അർഹതയില്ലാത്തവർ കൈയ്യേറുന്നുണ്ടോ എന്ന് മോട്ടോർ വാഹന വകുപ്പധികൃതർ സംസ്ഥാന വ്യാപകമായി മിന്നൽ പരിശോധനകൾ നടത്തി യാത്രക്കാർക്കും,ബസ് ജീവനക്കാർക്കും പിഴയിടും.
വയോധികർക്ക് സംവരണം ചെയ്യപ്പെട്ട സീറ്റുകൾ മിക്കപ്പോഴും അവർക്കു ലഭിക്കുന്നില്ലെന്നു കാട്ടി പൊതുപ്ര വർത്തകനായ കോട്ടയം ചാമംപതാൽ സ്വദേശി കെ.ജെ.ജോസ്പ്രകാശ് സംസ്ഥാന ട്രാൻസ്പോർട്ടു കമ്മീ ഷണർക്കയച്ച പരാതിയേത്തുടർന്നാണ് ഈ നടപടി.
വിഷയത്തിൽ സംസ്ഥാനത്തെ എല്ലാ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർമാരോടും വിശദമായ റിപ്പോർട്ടും കൈക്കൊണ്ട നടപടികളും അറിയിക്കാൻ ട്രാൻസ്‌പോർട്ട് കമ്മീഷണർ ഉത്തരവിട്ടിരിക്കുകയാണ്.
മുതിർന്ന സ്ത്രീകളുൾപ്പെടെയുള്ളവർ ദൂരയാത്രാബസുകളിൽ വരെ കമ്പിയിൽ തൂങ്ങി വളരെ ബുദ്ധിമുട്ടി യാത്രചെയ്യുമ്പോൾ അവർക്കായി റിസർവ് ചെയ്തിട്ടുള്ള സീറ്റുകളിൽ നിന്നും മാറാൻ പലപ്പോഴും വിദ്യാർഥി കൾ ഉൾപ്പടെയുള്ളവർ തയ്യറാകാറില്ല. അവരെ എഴുന്നേൽപ്പിക്കാൻ കണ്ടക്ടർമാരും ഇടപെടാറുമില്ല.
ഈയൊരു വിഷമ സാഹചര്യം പലപ്പോഴും നേരിൽ ബോദ്ധ്യ പ്പെട്ടതിനാലാണ് ശ്രീ ജോസ്പ്രകാശ് പരാതിയുമായി ഇപ്പോൾ രംഗത്തുവന്നതും നടപടികൾ കൈക്കൊള്ളാൻ അധികൃതർ നിര്ബന്ധിതരായതും..