‘ശേഷം മൈക്കില്‍ ഫാത്തിമ’ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ട് അണിയറ പ്രവർത്തകർ

ചിത്രം ഒരു കളർഫുൾ എന്റർടെയ്നറാകും എന്ന സൂചനാണ് ടീസർ നൽകുന്നത്. ചിത്രത്തില്‍ ഫുട്ബോള്‍ കമന്‍റേറ്റര്‍ ആയ ഫാത്തിമയായി കല്യാണി എത്തുന്നു. 

author-image
മൂവി ഡസ്ക്
New Update
rfergrtgr

കല്യാണി പ്രിയദര്‍ശന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ശേഷം മൈക്കില്‍ ഫാത്തിമ’യുടെ ടീസര്‍ എത്തി. മനു സി. കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു കളർഫുൾ എന്റർടെയ്നറാകും എന്ന സൂചനാണ് ടീസർ നൽകുന്നത്. ചിത്രത്തില്‍ ഫുട്ബോള്‍ കമന്‍റേറ്റര്‍ ആയ ഫാത്തിമയായി കല്യാണി എത്തുന്നു. 

Advertisment

കല്യാണി പ്രിയദർശനോടൊപ്പം സുധീഷ്, ഫെമിന, സാബുമോൻ, ഷഹീൻ സിദ്ധിഖ്, ഷാജു ശ്രീധർ, മാല പാർവതി, അനീഷ് ജി മേനോൻ, സരസ ബാലുശ്ശേരി, പ്രിയ ശ്രീജിത്ത്, ബാലതാരങ്ങളായ തെന്നൽ, വാസുദേവ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദ് റൂട്ട്, പാഷൻ സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ ജഗദീഷ് പളനിസ്വാമിയും സുധൻ സുന്ദരവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 

 

 

 

 

 


 
 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

sesham-mike-il-fathima
Advertisment