ദുരന്ത ദിനങ്ങൾ.. രണ്ടു ദിവസത്തിനിടെ കോട്ടയത്ത് പൊലിഞ്ഞത് ഏഴു ജീവനുകൾ. അഞ്ചു ജീവനുകൾ വിവിധ അപകടങ്ങളിൽ  നഷ്ടപെട്ടു. യുവതിയെ കൊന്ന് യുവാവിൻ്റെ ആത്മഹത്യയും

കുറവിലങ്ങാട് മോനിപ്പള്ളിക്ക് സമീപം വാഹനാപകടത്തിൽ മൂന്ന് പേർക്ക് ജീവൻ നഷ്ടമായി. ഏറ്റുമാനൂർ നീണ്ടൂർ ഓണംതുരുത്ത് കുറുപ്പൻ പറമ്പിൽ സുരേഷ് കുമാർ, ഭാര്യ അമ്പിളി എന്നവരാണ്  മരിച്ചത്.  ഏഴു വയസുള്ള കുട്ടിയും മരിച്ചിട്ടുണ്ട്.

New Update
accidents in kottayam
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: കഴിഞ്ഞ രണ്ടു ദിവസമായി ദുരന്ത ദിനങ്ങളാണ് കോട്ടയത്ത്. കൊലപാതകവും വാഹനാപകടങ്ങളിലുമായി ഏഴു ജീവനുകളാണ് ഞായർ, തിങ്കൾ ദിവസങ്ങളിലായി നഷ്ടപ്പെട്ടത്. 

Advertisment

ഞായറാഴ്ച വൈകിട്ടാണ് കോട്ടയം നഗരമധ്യത്തിൽ വാഹനാപകടത്തിൽ യുവതിക്ക് ജീവൻ നഷ്ടമായത്. വേളൂർ ചെമ്പോടിൽ വൃന്ദവിജയൻ (33) ആണ് മരിച്ചത്. ചാലുകുന്ന് ഉപ്പൂട്ടി കവലയ്ക്ക് സമീപമായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കാർ ഇടിച്ചാണ് അപകടം സംഭവിച്ചത്. 

vrunda vijayan

ഏറെ വൈകും മുൻപ് കാഞ്ഞിരപ്പള്ളിയിൽ  തനിച്ചു താമസിച്ചിരുന്ന, സ്ത്രീയെ സ്വന്തം വീട്ടിൽ കൊലപ്പെടുത്തിയ നിലയിലും, യുവാവിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. ഇടുക്കി സ്വദേശിനി ഷേർളി മാത്യു (ഷെറിൻ - 45) ആണ് മരിച്ചത്. താഴത്തങ്ങാടി സ്വദേശി ജോബ് സക്കറിയ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. ഇയാൾ സമീപത്തുതന്നെ തൂങ്ങിമരിക്കുകയും ചെയ്തു.

sherly mathew job sakariah

ഇന്നു രാവിലെ പതിനൊന്നു മണിയോടെ നാടിനെ നടുക്കിയ മറ്റൊരാ ദുരന്തം കൂടി ഉണ്ടായി. കുറവിലങ്ങാട് മോനിപ്പള്ളിക്ക് സമീപം വാഹനാപകടത്തിൽ മൂന്ന് പേർക്ക് ജീവൻ നഷ്ടമായി. ഏറ്റുമാനൂർ നീണ്ടൂർ ഓണംതുരുത്ത് കുറുപ്പൻ പറമ്പിൽ സുരേഷ് കുമാർ, ഭാര്യ അമ്പിളി എന്നവരാണ്  മരിച്ചത്.  ഏഴു വയസുള്ള കുട്ടിയും മരിച്ചിട്ടുണ്ട്. ഇവരുടെ സുഹൃത്തിൻ്റെ മകൻ അർജിത്ത് ആണ് മരിച്ചത്. അപകടത്തിൽ മൂന്നു പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

1001554419

ഭർത്താവുമൊത്ത് ബൈക്കിൽ സഞ്ചരിക്കവേ ബൈക്കിൽ നിന്നും വീണ് വീട്ടമ്മയും മരിച്ചു. പനക്കച്ചിറക്ക് സമീപം ആനക്കുളം കവലയിൽ ആയിരുന്നു അപകടം. പനക്കച്ചിറ പഴനിലത്ത് ജെസ്സിയാണ് മരിച്ചത്. 

തൊടുപുഴ കോലാനി ബൈപ്പാസിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് കാഞ്ഞിരപ്പള്ളി സ്വദേശിയായ എൻജിനിയറിംഗ് വിദ്യാർത്ഥി മരിച്ചിരുന്നു. കാഞ്ഞിരപ്പള്ളി സ്വദേശി അഭിഷേക് വിനോദ് (18) ആണ് മരിച്ചത്. സഹയാത്രികനും സഹപാഠിയുമായ കൊല്ലം കൊട്ടാരക്കര സ്വദേശി കിരൺ രാധാകൃഷ്ണനെ (19) ഗുരുത പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

abhishek

തോട്ടുപുറം ഫ്യൂവൽസിന് സമീപം ഇന്നലെ പുലർച്ചെ നാലേ കാലോടെയായിരുന്നു അപകടം. കോലാനി ഭാഗത്ത്‌ നിന്നും തടി കയറ്റി വരികയായിരുന്നു ലോറിയുമായാണ് പാലാ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് കൂട്ടിയിടിച്ചത്.

Advertisment