മുക്കം: ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റിനെതിരേ എസ്എഫ്ഐ.
വിദേശ സർവകലാശാല പ്രഖ്യാപനത്തിൽ ആശങ്കയുണ്ടന്നും ആശങ്ക സർക്കാരിനെ അറിയിക്കുമെന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ പറഞ്ഞു.
ഗോഡ്സെയെ പ്രകീർത്തിച്ച എൻഐടി അധ്യാപിക ഷൈജ ആണ്ടവന്റെ രാജിയാവശ്യപ്പെട്ട് നടന്ന മാർച്ചിൽ സംസാരിക്കുകയായിരുന്നു അവർ.
ഗാന്ധിയെ കൊന്നതിന് നന്ദി പറയുന്ന നെറികെട്ട അധ്യാപകർ പഠിപ്പിക്കുന്ന ക്ലാസ് മുറികൾ ഉള്ള നാടാണ് നമ്മുടെതെന്നും അനുശ്രീ പറഞ്ഞു.
വർഗീയതക്കെതിരേ ഗവർണറോട് സമരം ചെയ്യുന്ന സംഘടനയെ വലിയ സമരത്തിലേക്ക് എത്തിക്കരുതെന്നും അനുശ്രീ വ്യക്തമാക്കി.