കാനനപാതയിൽ സമയക്രമം ഏർപ്പെടുത്തി. കോയിക്കകാവുവഴി കാളകെട്ടിയിലേക്ക് ഭക്തർക്ക് കടന്നുപോകാനുള്ള സമയം രാവിലെ ആറു മുതൽ വൈകീട്ട് അഞ്ചു വരെ. രണ്ടു ദിവസം കൊണ്ട് കാനന പാതയിലൂടെ നടന്നുപോയത് 1674-ഭക്തർ

സത്രം-രാവിലെ ഏഴു മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ. അഴുതക്കടവ്-രാവിലെ ഏഴുമുതൽ ഉച്ചകഴിഞ്ഞ് 2.30 വരെ. മുക്കുഴി-രാവിലെ ഏഴുമുതൽ ഉച്ചകഴിഞ്ഞ് മൂന്ന് വരെ. ശബരിമല-സത്രം (തിരികെ വരുന്നത്) രാവിലെ എട്ടു മുതൽ രാവിലെ 11-വരെയായും ക്രമീകിച്ചിട്ടുണ്ട്.

New Update
shabarimala kanana patha
Listen to this article
0.75x1x1.5x
00:00/ 00:00

എരുമേലി: കാനനപാത വഴിയും തീർഥാടക പ്രവാഹം. വൃശ്ചികപ്പുലരിമുതൽ ചൊവ്വാഴ്ചവരെ കാനന പാതയിലൂടെ നടന്നുപോയത് 1674-ഭക്തരാണ്. തിങ്കളാഴ്ച അഴുതക്കടവ് വഴി 587-ഭക്തരും മുക്കുഴി വഴി 487-ഭക്തരും. ചൊവ്വാഴ്ച മൊത്തം 600-ഭക്തരാണ് പരമ്പരാഗത കാനനപാതയിലൂടെ കടന്നുപോയത്.

Advertisment

തിരക്ക് നിയന്ത്രിക്കാൻ കാനന പാതയില്‍ സമയക്രമം ഏർപ്പെടുത്തിയിട്ടുണ്ട്. എരുമേലി വനമേഖലയിൽ കോയിക്കകാവുവഴി കാളകെട്ടിയിലേക്ക് ഭക്തർക്ക് കടന്നുപോകാനുള്ള സമയം രാവിലെ ആറു മുതൽ വൈകീട്ട് അഞ്ചുവരെയാണ്. ഈ ഭാഗത്ത് വനപാലകരുടെ നേതൃത്വത്തിൽ വനസംരക്ഷണസമിതിയുടെ സഹകരണത്തിലാണ് ഭക്തരുടെ യാത്രയ്ക്ക് സൗകര്യം ഒരുക്കുന്നത്.

കാളകെട്ടി കഴിഞ്ഞാൽ അഴുതക്കടവായി. സത്രം-രാവിലെ ഏഴു മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ. അഴുതക്കടവ്-രാവിലെ ഏഴുമുതൽ ഉച്ചകഴിഞ്ഞ് 2.30 വരെ. മുക്കുഴി-രാവിലെ ഏഴുമുതൽ ഉച്ചകഴിഞ്ഞ് മൂന്ന് വരെ. ശബരിമല-സത്രം (തിരികെ വരുന്നത്) രാവിലെ എട്ടു മുതൽ രാവിലെ 11-വരെയായും ക്രമീകിച്ചിട്ടുണ്ട്.

പുതുശ്ശേരി, കരിമല, വള്ളിത്തോട് ഭാഗങ്ങളിൽ അത്യാവശ്യ ചികിത്സാ സൗകര്യങ്ങളും കടകളും തീർഥാടകർക്കായി സജ്ജമാക്കിയിട്ടുണ്ട്.

Advertisment