ഷാഡോഫാക്സ് ടെക്നോളജീസ് ഐപിഒ ജനുവരി 20 മുതല്‍

New Update
Photo 1

കൊച്ചി: ഷാഡോഫാക്സ് ടെക്നോളജീസ് ലിമിറ്റഡിന്‍റെ പ്രാഥമിക പൊതു ഓഹരി വില്പന (ഐപിഒ) 2026 ജനുവരി 20 മുതല്‍ 22 വരെ നടക്കും. ഐപിഒയിലൂടെ 1,907.27 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 1000 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും 907.27 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Advertisment

പത്ത് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 118 മുതല്‍ 124 രൂപവരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 120 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് 120 ന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.

ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, മോര്‍ഗന്‍ സ്റ്റാന്‍ലി ഇന്ത്യ കമ്പനി പ്രൈവറ്റ് ലിമിറ്റഡ്, ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.

Advertisment