/sathyam/media/media_files/2025/10/10/2700297-shafi-lathi-charge-10102025-2025-10-10-22-18-29.webp)
കോ​ഴി​ക്കോ​ട്: പേ​രാ​മ്പ്ര​യി​ലെ സം​ഘ​ര്‍​ഷ​ത്തി​നി​ടെ ഷാ​ഫി പ​റ​മ്പി​ൽ എം​പി​ക്ക് പോ​ലീ​സ് മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ഡി​ജി​പി​ക്ക് പ​രാ​തി. കോ​ൺ​ഗ്ര​സ് കോ​ഴി​ക്കോ​ട് ജി​ല്ലാ നേ​തൃ​ത്വ​മാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.
വ​ട​ക​ര ഡി​വൈ​എ​സ്പി ഹ​രി​പ്ര​സാ​ദ്, പേ​രാ​മ്പ്ര ഡി​വൈ​എ​സ്പി സു​നി​ൽ​കു​മാ​ർ, ഷാ​ഫി​യെ ലാ​ത്തി കൊ​ണ്ട​ടി​ച്ച സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് പ​രാ​തി​യി​ലെ ആ​വ​ശ്യം.
ന​ട​പ​ടി​യി​ല്ലെ​ങ്കി​ൽ കോ​ഴി​ക്കോ​ട് റൂ​റ​ൽ എ​സ്പി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി ഉ​പ​രോ​ധി​ക്കു​മെ​ന്നും കോ​ൺ​ഗ്ര​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.