പുറത്താക്കലിന്റെ വക്കിലും രാഹുലിനെ തള്ളി പറയാതെ ഷാഫി പറമ്പില്‍.അരോപണങ്ങളെ പേടിച്ചു വീട്ടില്‍ അടച്ചുപൂട്ടി ഇരുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട് വീണ്ടും സജീവമാക്കിയതും പാർട്ടിയെ വെല്ലുവിളിച്ച് നിയമസഭയിലെത്തിച്ചതും ഷാഫി!.രാഹുല്‍ പുറത്താകുന്നതോടെ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ട് ഷാഫി

പാര്‍ട്ടിയുടെ തീരുമാനമാണ് തന്റെയും തീരുമാനമെന്നും കൂടുതല്‍ നടപടിയുടെ കാര്യം പാര്‍ട്ടി പ്രസിഡന്റ് പറയുമെന്നും ഷാഫി മാധ്യമങ്ങളോട് പ്രതികരിച്ചു.

New Update
Shafi-Parambil-Congratulates-Rahul-Mamkootathil

കോട്ടയം: പുറത്താക്കലിന്റെ വക്കിലും രാഹുലല്‍ മാങ്കൂട്ടത്തിലിനെ തള്ളി പറയാതെ  കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ഷാഫി പറമ്പില്‍.

Advertisment

പാര്‍ട്ടിയില്‍ നിന്നു രാഹുലിനെ പുറത്താക്കുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. ഇതു സംബന്ധിച്ചു നടപടിയെടുക്കാന്‍ കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുന്‍ഷി കെ.പി.സി.സി.സിക്കു നിര്‍ദേശം നല്‍കിയെന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം.


നേതാക്കളും സമാനമായ പ്രതികരണമാണു നടത്തുന്നത്. രാഹുലിനെതിരെ പരാതി വരുന്നതിനു മുന്‍പു പാര്‍ട്ടി നിലപാട് എടുത്തുവെന്നാണു ഷാഫി പ്രതികരിച്ചത്. 


പാര്‍ട്ടിയുടെ തീരുമാനമാണ് തന്റെയും തീരുമാനമെന്നും കൂടുതല്‍ നടപടിയുടെ കാര്യം പാര്‍ട്ടി പ്രസിഡന്റ് പറയുമെന്നും ഷാഫി മാധ്യമങ്ങളോട് പ്രതികരിച്ചു.

എന്റെ അടുപ്പവും അടുപ്പക്കുറവും തീരുമാനത്തെ ബാധിക്കില്ല. ഇപ്പോള്‍ രാഹുല്‍ നേരിടുന്ന കാര്യം പരിശോധിച്ചാല്‍ അത് മനസിലാകും.

ഇനി എന്തെങ്കിലും ചെയ്യണമെങ്കില്‍ അതും പാര്‍ട്ടി ചെയ്യും. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റാകാന്‍ വരെ കൂടെ നിന്നയാളാണ് ഞാന്‍. അതൊന്നും ഈ സംഭവത്തില്‍ സ്വാധീനിച്ചിട്ടുണ്ടോയെന്നു മായിരുന്നു ഷാഫിയുടെ ചോദ്യം.


എന്നാല്‍, രാഹുലിനെ അവസാന നിമിഷം വരെ സംരക്ഷിക്കാന്‍ ഷാഷിയും കൂട്ടരും ശ്രമിച്ചു എന്നാണു കോണ്‍ഗ്രസില്‍ നിന്നു പുറത്തു വരുന്ന വിവരം.  


രാഹുലിനെതിരെ ഉയര്‍ന്ന പരാതികളുടെ ഗൗരവം കണക്കിലെടുത്ത് എ.ഐ.സി.സി. നേതൃത്വം കടുത്ത നടപടിക്കു നിര്‍ദേശിക്കുകയായിരുന്നു.

ലൈംഗികാരോപണം ഉയര്‍ന്നതിനെ തുടര്‍ന്നു വീട്ടില്‍ അടച്ചുപൂട്ടി ഇരുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട് എത്തിച്ചതും വീണ്ടും സജീവമാക്കിയതും ഷാഫി പറമ്പിലായിരുന്നു.

പാര്‍ട്ടിക്കുള്ളില്‍ ഏറെക്കുറേ ഒറ്റപ്പെട്ട രാഹുലിനെ സംരക്ഷിച്ച് നിര്‍ത്താന്‍ ആദ്യം മുതല്‍ ഷാഫി ശ്രമിച്ചിരുന്നു.


എന്നാല്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ശക്തമായ നിലപാട് എടുത്തതോടെയാണ് സസ്പെന്‍ഷനും പാര്‍ലമെന്റിറി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതും.


നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് ആക്കിയിട്ടും പ്രതിപക്ഷ നേതാവ് എതിര്‍ത്തിട്ടും നിയമസഭയിലേക്ക് രാഹുല്‍ വന്നതും ഷാഫിയുടെ പിന്തുണ കൊണ്ടായിരുന്നു എന്നാണ് കോണ്‍ഗ്രസിലെ പൊതുവികാരം.

പതിയെ രാഹുലിനെ പാലക്കാട് ഇറക്കാനും എതിര്‍പ്പുകള്‍ ഏറെക്കുറേ അലിയിച്ചു കളയാനും ഈ ഗ്രൂപ്പിന് കഴിഞ്ഞു.

ഇതിന്റെ ഫലമായി പാലക്കാട്ടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അടക്കം സജീവമായി രാഹുല്‍ ഇടപെട്ടു. 


രാഹുലിന് ഒപ്പം നിന്നവര്‍ക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കി, അവരുടെ സജീവ പ്രചരണത്തിനും രാഹുല്‍ എത്തി. 


 എതിര്‍പ്പുള്ള നേതാക്കളെ സൈബര്‍ ഇടങ്ങളില്‍ നേരിടാന്‍ ഒരു സംഘത്തെ തന്നെ രാഹുലും സംഘവും ഇറക്കി.

രാഹുല്‍ ഇത്രയും സജീവമായി കോണ്‍ഗ്രസിനു വേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പത് ഷാഫിയുടെ സംരക്ഷണത്തില്‍ വിലപ്പോയില്ല.


ഷാഫി രാഹുല്‍ കൂട്ടുകെട്ട്ഫലം കണ്ട് തുടങ്ങുന്ന സമയത്താണ് പെണ്‍കുട്ടിയെ ഗര്‍ഭിണിയാകാനും അബോര്‍ഷനും നിര്‍ബന്ധിക്കുന്ന സന്ദേശങ്ങള്‍ പുറത്തുവന്നത്. പിന്നാലെ യുവതി രാഹുലിനെതിരെ പരാതിയും നല്‍കി. 


ഇതോടെ പാര്‍ട്ടിക്കുള്ളില്‍ രാഹുലിനെ ശക്തമായി എതിപ്പ് ഉയര്‍ന്നു വന്നു. രാഹുലിന് ഒളിവില്‍ പോകേണ്ടി വന്നതും ഷാഫി രാഹുല്‍ കൂട്ടുകെട്ടിന് ഒതുക്കാന്‍ കാത്തു നിന്നവര്‍ക്ക് മുതല്‍ക്കൂട്ടായി.

ഇപ്പോള്‍ രാഹുലിന്റെ പുത്താകല്‍ വൈകാതെയുണ്ടാകുമ്പോള്‍ ഷാഫിയുടെ പ്രതിരോധങ്ങള്‍ അവസാനിച്ച മട്ടിലാണ്.

Advertisment