രാഹുൽ - ഷാഫി ദ ഡെഡ്ലി കോംബോ. രാഹുലിനു പിന്നാലെ ഷാഫിയെ ലക്ഷ്യമിട്ട് സി.പി.എം. എം.എ. ഷഹനാസിൻ്റെ വാക്കുകൾ ഉൾപ്പെടെ ഏറ്റെടുത്ത് സി.പി.എം പ്രചാരണം

യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റാകാന്‍ വരെ കൂടെ നിന്നയാളാണ് ഞാന്‍

New Update
cpim

കോട്ടയം: രാഹുൽ മാങ്കൂട്ടത്തിലിനു പിന്നാലെ കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് ഷാഫി പറമ്പിലിനെ ലക്ഷ്യമിട്ട് സി.പിഎം.

Advertisment

രാഹുലിൻ്റെ ഹെഡ്മാസ്റ്റർ ഷാഫി എന്ന പ്രചാരണമാണ് സി.പി.എം നടത്തുന്നത്.

രാഹുൽ മാങ്കൂട്ടത്തിലിൽ നിന്നും മോശം അനുഭവം ഉണ്ടായെന്ന വെളിപ്പെടുത്തലുമായി കെ.പി.സി.സി സംസ്കാര സാഹിതി ജനറൽ സെക്രട്ടറി എം.എ. ഷഹനാസ് രംഗത്തുവന്നിരുന്നു. 

ഞാൻ നേരത്തെ തന്നെ, ഞങ്ങളുടെ കമ്മിറ്റിയിൽ, ഞങ്ങളുടെ പ്രസിഡന്‍റായിരുന്ന, അന്നത്തെ എം.എൽ.എ ആയിരുന്ന ഷാഫി പറമ്പിൽ എം.എൽ.എയോട് സൂചിപ്പിച്ചിട്ടുണ്ട്.

എനിക്കൊരു അനുഭവം ഉണ്ടായത് കൊണ്ട് മാത്രമല്ല, എന്നെപ്പോലെ തന്നെ യൂത്ത് കോണ്‍ഗ്രസിന്‍റെ അന്നത്തെ ഭാരവാഹികള്‍ ആയിരുന്ന സ്ത്രീകള്‍ക്കും അന്ന് മഹിള കോണ്‍ഗ്രസിന്‍റെ - ഞാൻ വിചാരിക്കുന്നത്- രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അമ്മയുടെ സ്ഥാനമുള്ള, അത്രയും മുതിര്‍ന്ന സ്ത്രീകള്‍ക്കും ഇത്തരത്തിലുളള സമാനമായ അനുഭവങ്ങള്‍ ഉണ്ടായി എന്ന് ഞാൻ അറിഞ്ഞത് കൊണ്ടാണ് ഞാനത് അന്ന് എംഎൽഎ ആയിരുന്ന ഷാഫിയെ അറിയിച്ചതെന്നും പകരം ഷാഫി തന്നെ പരിഹസിക്കുകയായിരുന്നു എന്നാണ് ഷഹനാസ് വെളിപ്പെടുത്തിയത്. 

രാഹുലിനെ യൂത്ത് കോൺഗ്രസിൽ വളർത്തിക്കൊണ്ടു വന്നതും സംസ്ഥാന അധ്യക്ഷനാക്കിയതും ഷാഫിയാണ്.

അബിൻ വർക്കിയെ പോലെ ഉള്ളവരെ വെട്ടിയാണ് ഷാഫി രാഹുലിനെ അധ്യക്ഷ സ്ഥാനത്ത് പ്രതിഷ്ഠിച്ചത്.

പിന്നീട് താൻ വെച്ചൊഴിഞ്ഞ പാലക്കാട് രാഹുലിനെ മത്സരിപ്പിക്കണമെന്നു ഷാഫി നിലപാട് എടുത്തു.

കടുത്ത സമ്മർദം ഷാഫിയുടെ ഭാഗത്തു നിന്നുണ്ടായതോടെ നേതൃത്വം ഷാഫിക്ക് വഴങ്ങുകയും പാലക്കാട് സീറ്റ് നൽകുകയായിരുന്നു. 

രാഹുലിൻ്റെ സ്വഭാവ ദൂഷ്യത്തെക്കുറിച്ച് അന്നും അറിവുണ്ടായിരുന്ന ഷാഫി എല്ലാം കണ്ടില്ലെന്നു നടിച്ചു.

ഇതാണ് ഇപ്പോൾ എം.എ. ഷഹനാസിൻ്റെ വെളിപ്പെടുത്തൽ തെളിയിക്കുന്നത്.

 തുടക്കം മുതൽ രാഹുലിൻ്റെ ഹെഡ് മാസ്റ്റർ ഷാഫിയെന്ന സിപിഎമ്മിൻ്റെ ആരോപണത്തിനു ശക്തി പകരുന്നതാണ് വെളിപ്പെടുത്തൽ.

 ഹെഡ്മാസ്റ്റർ ആരോപണം ഇതോടെ സി.പിഎം ശക്തമാക്കി.

ഷാഫി ആരോപണത്തെ പ്രതിരോധിച്ചാൽ തെളിവുകൾ പുറത്തുവിടുമെന്ന ഷഹനാസിൻ്റെ വെളിപ്പെടുത്തൽ ഷാഫിക്കു കുരുക്കാണ്.

പുറത്താക്കലിന്റെ വക്കിലും രാഹുലല്‍ മാങ്കൂട്ടത്തിലിനെ തള്ളി പറയാൻ ഷാഫി പറമ്പില്‍ തയാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

രാഹുലിനെതിതെ പരാതി വരുന്നതിനു മുന്‍പു പാര്‍ട്ടി നിലപാട് എടുത്തുവെന്നാണു ഷാഫി പ്രതികരിച്ചത്.

പാര്‍ട്ടിയുടെ തീരുമാനമാണ് തന്റെയും തീരുമാനമെന്നും കൂടുതല്‍ നടപടിയുടെ കാര്യം പാര്‍ട്ടി പ്രസിഡന്റ് പറയുമെന്നും ഷാഫി മാധ്യമങ്ങളോട് പ്രതികരിച്ചു.

 എന്റെ അടുപ്പവും അടുപ്പക്കുറവും തീരുമാനത്തെ ബാധിക്കില്ല. ഇപ്പോള്‍ രാഹുല്‍ നേരിടുന്ന കാര്യം പരിശോധിച്ചാല്‍ അത് മനസിലാകും.

ഇനി എന്തെങ്കിലും ചെയ്യണമെങ്കില്‍ അതും പാര്‍ട്ടി ചെയ്യും.

യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റാകാന്‍ വരെ കൂടെ നിന്നയാളാണ് ഞാന്‍. അതൊന്നും ഈ സംഭവത്തില്‍ സ്വാധീനിച്ചിട്ടു ണ്ടോയെന്നുമായിരുന്നു ഷാഫിയുടെ ചോദ്യം.

എന്നാല്‍, രാഹുലിനെ അവസാന നിമിഷം വരെ സംരക്ഷിക്കാന്‍ ഷാഷിയും കൂട്ടരും ശ്രമിച്ചു കൊണ്ടിരിക്കുന്നു എന്നാണ് കോണ്‍ഗ്രസില്‍ നിന്നു പുറത്തു വരുന്ന വിവരം.

Advertisment