New Update
/sathyam/media/media_files/kTuRMpUgJFjeHp2V6tR2.jpg)
കോഴിക്കോട് : പേരാമ്പ്ര പ്രതിഷേധത്തിനിടെ ഷാഫി പറമ്പിലിന് പരിക്ക് പറ്റിയെങ്കിൽ ഉത്തരവാദി യുഡിഎഫ് തന്നെയാണെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ.
Advertisment
മൂക്കിന് സർജറി കഴിഞ്ഞ ആൾ എങ്ങനെ പെട്ടെന്ന് സംസാരിക്കുമെന്നും എല്ലാ തെളിവുകളും പോലീസ് പരിശോധിക്കണമെന്നും ടിപി രാമകൃഷ്ണൻ ആവശ്യപ്പെട്ടു.
കൂടാതെ അദ്ദേഹം റൂറൽ എസ്പിക്ക് നേരെയും പരോക്ഷ വിമർശനം ഉന്നയിച്ചു.
ഷാഫി അക്രമികളോടൊപ്പം ചേർന്ന് പോലീസിനെ ആക്രമിക്കാൻ നേതൃത്വം നൽകിയെന്ന് ടി.പി രാമകൃഷ്ണൻ പറഞ്ഞു.
അക്രമി സംഘം പോലീസിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു. കൊല്ലാനും അതുവഴി കലാപം ഉണ്ടാക്കാനുമായിരുന്നു യുഡിഎഫ് ശ്രമിച്ചതെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.